Widgets Magazine 

13
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...


കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്


‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’.. മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വീണ്ടും വിവാദത്തിൽ..


ചെയ്യാത്ത കുറ്റത്തിന് കുടുക്കിയെന്ന് ഉമർ; തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനും പ്രതികൾ പയറ്റിയത് സിനിമയെ വെല്ലുന്ന തന്ത്രങ്ങൾ...


രാസഗുളയാണെന്ന് വിശ്വസിപ്പിച്ച് നാടൻ ബോംബ് നൽകി; മധ്യപ്രദേശിൽ യുവാവിന് ദാരുണാന്ത്യം

വനിതാ സംരംഭകരുടെ വളര്‍ച്ചയ്ക്ക് വിപണിയും പിന്തുണയും ഉറപ്പാക്കണമെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍

13 NOVEMBER 2026 05:48 PM IST
മലയാളി വാര്‍ത്ത
വനിതകള്‍ക്ക് വലിയ സ്വപ്നങ്ങള്‍ കാണാനും സംരംഭങ്ങള്‍ വളര്‍ത്താനും ആവശ്യമായ പിന്തുണയും അവസരങ്ങളും ഉറപ്പാക്കണമെന്ന് ഹഡില്‍ ഗ്ലോബല്‍ 2026 ല്‍ വിദഗ്ധര്‍. സംരംഭങ്ങള്‍ വിപുലീകരിക്കുന്നതില്‍ വ്യക്തിപരമായ സാഹചര്യങ്ങള്‍ തടസമാകരുതെന്നും അവര്‍ പറഞ്ഞു.
കോവളം ലീല റാവിസ് ഹോട്ടലില്‍ നടക്കുന്ന ഹഡില്‍ ഗ്ലോബലിന്‍റെ എട്ടാം പതിപ്പില്‍ 'ഭാവിയെ രൂപപ്പെടുത്തുന്ന വനിതകള്‍: നേതൃത്വം, നവീകരണം, സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ച' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയിലാണ് അഭിപ്രായങ്ങള്‍ ഉയര്‍ന്നത്.

വനിതാ സംരംഭകരുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ സാഹചര്യം ഒരുക്കേണ്ടത് അനിവാര്യമാണെന്നും സംരംഭകത്വത്തില്‍ ആത്മവിശ്വാസം നിര്‍ണായകമാണെന്നും ഗ്ലോബല്‍ അലയന്‍സ് ഫോര്‍ മാസ് എന്‍റര്‍പ്രീനിയര്‍ഷിപ്പ് വൈസ് പ്രസിഡന്‍റ് പൂര്‍ണിമ മൂര്‍ത്തി പറഞ്ഞു. സാങ്കേതികവിദ്യ അടിസ്ഥാനമാക്കി കൂടുതല്‍ വനിതാ സംരംഭങ്ങള്‍ ഉയര്‍ന്നുവരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സ്വയം നയിക്കാനുള്ള കഴിവാണ് നേതൃത്വത്തിന്‍റെ ആദ്യപാഠമെന്ന് ഐബിഎസ് സോഫ്റ്റ്‌വെയര്‍ പ്രോഡക്ട് ഓണര്‍ നാദിയ ബാബ പറഞ്ഞു. മുന്നില്‍ നിന്ന് നയിക്കാനും തീരുമാനങ്ങളെടുക്കാനും വനിതകള്‍ പ്രാപ്തരാകണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

നിയമനങ്ങളില്‍ ലിംഗസമത്വം ഉറപ്പാക്കണമെന്നും വേര്‍തിരിവുകളില്ലാതെ എഐ സംബന്ധിച്ച അറിവ് എല്ലാവര്‍ക്കും ലഭ്യമാകണമെന്നും എയ്ക അഡ്വൈസേഴ്സ് ഹ്യൂമന്‍ റിസോഴ്സസ് മേധാവി ശ്വേത ഹരികൃഷ്ണന്‍ പറഞ്ഞു.

ലക്ഷ്യ മീഡിയ ഗ്രൂപ്പ് നാഷണല്‍ ഹെഡും സീനിയര്‍ വൈസ് പ്രസിഡന്‍റുമായ ശാലിനി ശങ്കര്‍ ചര്‍ച്ചയില്‍ മോഡറേറ്ററായിരുന്നു.

സാങ്കേതികവിദ്യയുടെയും സംരംഭകത്വത്തിന്‍റെയും ഭാവി രൂപപ്പെടുത്തുന്നതിനായി സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍, നിക്ഷേപകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സാമൂഹിക സംരംഭകര്‍, ഇന്നൊവേറ്റേഴ്സ്, നയരൂപകര്‍ത്താക്കള്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഹഡില്‍ ഗ്ലോബല്‍ 2026 ല്‍ പങ്കെടുക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുറഞ്ഞ നികുതി; ഗവേഷണ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ബെല്‍ജിയത്തിന് മുന്‍ഗണനയെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (7 minutes ago)

കേരളത്തില്‍ ഡീപ്ടെക് ആവാസവ്യവസ്ഥ വളര്‍ത്താന്‍ ഏകോപിത സമീപനവും അടിസ്ഥാന സൗകര്യങ്ങളും അനിവാര്യം...  (10 minutes ago)

സ്റ്റാര്‍ട്ടപ്പുകളുടെ 'ബ്രിഡ്ജ് റൗണ്ട്' ഫണ്ടിംഗ് വളര്‍ച്ചയ്ക്ക് വേണ്ടിയാകണമെന്ന് ഹഡില്‍ ഗ്ലോബലില്‍ നിക്ഷേപകര്‍  (12 minutes ago)

വനിതാ സംരംഭകരുടെ വളര്‍ച്ചയ്ക്ക് വിപണിയും പിന്തുണയും ഉറപ്പാക്കണമെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (14 minutes ago)

കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്  (18 minutes ago)

ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...  (21 minutes ago)

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ വൻ മാറ്റം...  (30 minutes ago)

രാസഗുളയാണെന്ന് വിശ്വസിപ്പിച്ച് നാടൻ ബോംബ് നൽകി; മധ്യപ്രദേശിൽ യുവാവിന് ദാരുണാന്ത്യം  (43 minutes ago)

ചെയ്യാത്ത കുറ്റത്തിന് കുടുക്കിയെന്ന് ഉമർ; തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനും പ്രതികൾ പയറ്റിയത് സിനിമയെ വെല്ലുന്ന തന്ത്രങ്ങൾ...  (46 minutes ago)

സോണിയയുടെ പുസ്തകത്തിലെ പരാമർശം വിവാദത്തിൽ  (52 minutes ago)

#CheranalloorAccident പിതാവിന്റെ അസാന്നിധ്യത്തിൽ മൊഴി  (1 hour ago)

VLADMIR PUTIN കുരങ്ങുകളുടെ രക്തസാമ്പിളുകൾ ശേഖരിക്കാൻ നീക്കം  (1 hour ago)

Fujairah ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിച്ചു.  (1 hour ago)

THRISSUR ഒരാൾ മൂന്നാം ക്ലാസിലും അനിയൻ ഒന്നാം ക്ലാസിലുമാണ്..  (2 hours ago)

13 വയസ്സുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ച സംഭവം ; സ്വമേധയാ കേസെടുത്ത് നടപടി സ്വീകരിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നിർദേശം നൽകി മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

Malayali Vartha Recommends