108-ാം സ്ഥാപകദിനം ആഘോഷിച്ച് യൂണിയൻ ബാങ്ക്...

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ 108-ാം സ്ഥാപകദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്തുടനീളം 108 പുതിയ ശാഖകൾ ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ വായ്പാ സേവനങ്ങൾ, യുപിഐ അധിഷ്ഠിത സൗകര്യങ്ങൾ, ഓൺലൈൻ ലോക്കർ സംവിധാനം തുടങ്ങി നിരവധി പുതിയ സേവനങ്ങളും അവതരിപ്പിച്ചു. മുംബൈയിൽ നടന്ന ചടങ്ങിൽ മുൻ സെബി ചെയർമാൻ എം. ദാമോദരൻ, കേന്ദ്ര ധനമന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി ഡോ. ദേബാഷിഷ് പ്രസ്റ്റി, ബാങ്ക് എംഡിയും സിഇഒയുമായ അശീഷ് പാണ്ഡെ എന്നിവർ പങ്കെടുത്തു.
ഡിജിറ്റൽ രൂപ (സിബിഡിസി) പ്രചാരണത്തിൻ്റെ ഭാഗമായി 28,506 ഉപയോക്താക്കളെയും 804 വ്യാപാരികളെയും ബാങ്ക് പുതുതായി ഉൾപ്പെടുത്തി. ഇതിലൂടെ 465.43 കോടി രൂപയുടെ 37.05 ലക്ഷം ഇടപാടുകൾ നടന്നു. ജീവനക്കാരുടെ അവധിക്കൂലിക്ക് തുല്യമായ 11.17 കോടി രൂപ നാഷണൽ ഡിഫൻസ് ഫണ്ടിലേക്കും സംഭാവന ചെയ്തു.
https://www.facebook.com/Malayalivartha


























