Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ഇരട്ട സ്വര്‍ണത്തിന്റെ തിളക്കവുമായി കേരളാ ടൂറിസം

02 AUGUST 2016 10:34 AM IST
മലയാളി വാര്‍ത്ത

പ്രശസ്തമായ പെസിഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍ (പാറ്റ) പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരള ടൂറിസത്തിന് ഇരട്ട സ്വര്‍ണനേട്ടം. വിനോദസഞ്ചാര ലക്ഷ്യസ്ഥാനമായി കേരളത്തിന്റെ സ്ഥാനമുറപ്പിക്കാന്‍ സഹായകമായ നൂതന വിപണന മാതൃകകളെ മുന്‍നിര്‍ത്തിയാണ് ഈ പുരസ്‌കാരങ്ങള്‍. 'മാര്‍ക്കറ്റിംഗ് മീഡിയ' മേഖലയില്‍ കേരളം സ്വന്തമാക്കിയ രണ്ട് പുരസ്‌കാരങ്ങള്‍ 'സംപ്രേഷണ മാധ്യമങ്ങളിലെ യാത്രാപരസ്യം', 'ഇന്യൂസ്‌ലെറ്റര്‍' എന്നീ വിഭാഗങ്ങളിലായാണ്. 'വിസിറ്റ് കേരള' ടെലിവിഷന്‍ പരസ്യം, ഏറെ പ്രചാരം നേടിയ കേരള ടൂറിസം ഇന്യൂസ്‌ലെറ്റര്‍ എന്നിവയ്ക്കാണ് ഈ പുരസ്‌കാരങ്ങള്‍.

സെപ്തംബര്‍ ഒന്‍പതിന് ഇന്‍ഡൊനീഷ്യയിലെ ജക്കാര്‍ത്തയില്‍ പാറ്റ ട്രാവല്‍മാര്‍ട്ടിനോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ക്കായി ആഗോളതലത്തില്‍ 71 വ്യക്തികളില്‍നിന്നും സംഘടനകളില്‍നിന്നുമായി 212 അപേക്ഷകള്‍ ലഭിച്ചിരുന്നു.

വിനോദസഞ്ചാരികളില്‍ 'ദൈവത്തിന്റെ സ്വന്തം നാടി'ന് ലഭിക്കുന്ന തനതായ സ്വീകാര്യത പൂര്‍ണമായും ഉള്‍ക്കൊണ്ടുള്ള വിപണന, പ്രചാരണ പരിപാടികള്‍ രൂപകല്‍പ്പന ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നത് ടൂറിസം മേഖലയ്ക്ക് ഗുണകരമാവുമെന്ന് ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന് ഇനിയും ഇത്തരം ബഹുമതികള്‍ ഇവ നേടിത്തരുമെന്നും അദ്ദേഹം പറഞ്ഞു.


ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാനുള്ള വിസിറ്റ് കേരള ക്യാംപെയിന്റെ ലക്ഷ്യത്തിനോട് ചേര്‍ന്നുനില്‍ക്കുന്ന വിസിറ്റ് കേരള പരസ്യങ്ങള്‍ കേരള ടൂറിസത്തിന്റെ ക്രിയേറ്റീവ്, ബ്രാന്‍ഡിംഗ് ഏജന്‍സിയായ സ്റ്റാര്‍ക് കമ്യൂണിക്കേഷന്‍സാണ് ആശയവും ആവിഷ്‌കാരവും ചെയ്തിരിക്കുന്നത്. ഇന്‍വിസ് മള്‍ട്ടിമീഡിയയാണ് കേരള ടൂറിസം ഇ ന്യൂസ്‌ലെറ്റര്‍ രൂപകല്‍പ്പന ചെയ്യുന്നത്.

ഇത്തവണത്തെ പാറ്റ പുരസ്‌കാരങ്ങള്‍ കേരളത്തിന് നേട്ടങ്ങളുടെ തുടര്‍ച്ചയാണ്. ഉയര്‍ന്നുവരുന്ന വിനോദ ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയില്‍ പെടുത്തി കേരളത്തിന് 2015ലെ പാറ്റ സിഇഒ ചാലഞ്ച് അവാര്‍ഡ് ലഭിച്ചിരുന്നു. പൈതൃകസാംസ്‌കാരിക വിഭാഗത്തില്‍ മുസിരിസ് പൈതൃക പദ്ധതിയുടെ പേരില്‍ കേരളം പാറ്റ സുവര്‍ണപുരസ്‌കാരത്തിനും അര്‍ഹമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (49 minutes ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (1 hour ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (1 hour ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (1 hour ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (2 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (3 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (3 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (3 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (4 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (4 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (4 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (6 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (7 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (7 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (8 hours ago)

Malayali Vartha Recommends