റെക്കാര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു.... വിവാഹ സീസണും ഓണവും വരുന്നതോടെ സാധാരണക്കാര്‍ ആശങ്കയില്‍

റെക്കാര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണ വിലയുടെ കുതിപ്പ് തുടരുന്നു. വിവാഹ സീസണും ഓണവും വരുന്നതോടെ സാധാരണക്കാര്‍ ആശങ്കയിലാണ്. ഇന്ന് പവന് 320 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് കൂടിയത് 40 രൂപ. ഒരു പവന്‍ സ്വര്‍ണത്തിന് 28,640 രൂപയാണ് വില.
കഴിഞ്ഞ ദിവസം ഇത് 28,320 രൂപയായിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 3,580 രൂപയാണ്. ഈ മാസത്തിന്റെ തുടക്കത്തില്‍ 25,920 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ച്ചയായുളള ദിവസങ്ങളിലുളള വര്‍ധനയിലൂടെ സ്വര്‍ണത്തിന്റെ വിലയില്‍ 2,720 രൂപയാണ് വര്‍ധിച്ചത്.
https://www.facebook.com/Malayalivartha