കരുനാഗപ്പള്ളിയില്‍ മാരക ലഹരിമരുന്നുകളുമായി 25കാരന്‍ എക്‌സൈസ് പിടിയില്‍

കരുനാഗപ്പള്ളിയില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ മാരക ലഹരിമരുന്നുകളുമായി യുവാവ് പിടിയിലായി. ക്ലാപ്പന കോട്ടയ്ക്കപ്പുറം ഷഹനാസ് മന്‍സിലില്‍ നിഷാദ് (25) ആണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് ക്ലാപ്പന ഭാഗത്ത് നടത്തിയ മിന്നല്‍ പരിശോധനയിലാണ് പ്രതി വലയിലായത്.
പ്രതിയില്‍ നിന്നും അഞ്ച് എംഡിഎംഎ ഗുളികകളും, 3.11 ഗ്രാം എംഡിഎംഎ പൊടിയും, 204 ഗ്രാം കഞ്ചാവും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. വിപണിയില്‍ സാധാരണയായി കാണപ്പെടുന്ന പൊടി രൂപത്തിലുള്ള എംഡിഎംഎയെക്കാള്‍ അതീവ പ്രഹരശേഷിയുള്ളതാണ് പിടിച്ചെടുത്ത ഗുളികകള്‍. ഇതിന് വിപണിയില്‍ വന്‍ വിലയാണുള്ളതെന്നും ഒരു ഗുളികയ്ക്ക് 4000 രൂപ വരെ ഈടാക്കിയാണ് പ്രതി വില്‍പ്പന നടത്തിയിരുന്നതെന്നും എക്‌സൈസ് വൃത്തങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























