സ്വര്‍ണ്ണ വില വീണ്ടും കുറഞ്ഞു..പവന് 38,880 രൂപ
സ്വര്‍ണ്ണ വിലയില്‍ ഇടിവ്. ഗ്രാമിന് 70 രൂപയുടെയും പവന് 560 രൂപയുടെയും ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ സ്വര്‍ണ്ണ വില ഗ്രാമിന് 4,860 രൂപയും പവന് 38,880 രൂപയുമായി കുറഞ്ഞു.
ഏറ്റവും ഉയര്‍ന്ന നിലവാരമായ 42,000 രൂപയില്‍ നിന്ന് പത്തു ദിവസത്തിനകം 3,120 രൂപയുടെ കുറവാണുണ്ടായത്. പുരോഗതി ഉടനെന്നും വീണ്ടെടുക്കില്ലെന്ന സൂചനയാണ് വിപണിയിലുള്ളത്
ബുധനാഴ്ച ഗ്രാമിന് 100 രൂപയും പവന് 800 രൂപയും ഇടിഞ്ഞതിന് പിന്നാലെയാണ് ഇന്നും വില കുറവ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിലയിലുണ്ടായ ഇടിവാണ് ആഭ്യന്തര വിപണിയിലും വില കുറയാന്‍ കാരണം.
ഒരു ഔണ്‍സ് തനിത്തങ്കത്തിന് 1,940 ഡോളര്‍ നിലവാരത്തിലാണ് ആഗോള വിപണിയില്‍ വ്യാപാരം നടക്കുന്നത്. ദേശീയ വിപണിയില്‍ ഒക്ടോബര്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 52,320 രൂപ നിലവാരത്തിലാണ്
https://www.facebook.com/Malayalivartha