ഭാര്യയെ തലയറുത്ത് കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍

ബംഗാളില്‍ ഭാര്യയെ തലയറുത്ത് കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍. ബംഗാളിലെ സൗത്ത് ദിനാജ്പുര്‍ ജില്ലയിലാണ് സംഭവം. ചോരവാര്‍ന്ന ഭാര്യയുടെ തലയുമായി ഇരിക്കുന്ന യുവാവിന്റെ തൊട്ടടുത്തായി ഇവരുടെ രണ്ട് ആണ്മക്കളും ഉണ്ടായിരുന്നു.ക്ഷേത്രത്തില്‍ അറുത്തുമാറ്റിയ തലയുമായി ഇരിക്കുന്ന റിന്റുവിനെ നാട്ടുകാരാണ് ആദ്യം കണ്ടത്. ബുധനാഴ്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഭാര്യയെ മറ്റൊരിടത്ത് വച്ച് കൊലപ്പെടുത്തിയ ശേഷം തലയുമായി ക്ഷേത്രത്തിലെത്തിയതെന്നാണ് പ്രാഥമിക നിഗമനം.
സീമ സര്‍ക്കാര്‍ (35) എന്ന യുവതിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് റിന്റു ഘോഷാണ് പിടിയിലായത്. ഗംഗാരാംപുര്‍ നാരായണ്‍പുരിലെ നാലാം വാര്‍ഡിലുള്ള ക്ഷേത്രത്തില്‍ അറുത്തുമാറ്റിയ തലയുമായി ഇരിക്കുന്ന റിന്റുവിനെ നാട്ടുകാരാണ് ആദ്യം കണ്ടത്. പിന്നാലെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കത്തിയും ഇയാളുടെ കയ്യിലുണ്ടായിരുന്നു.
തന്റെ ജോലി നഷ്ടപ്പെട്ടെന്നും അതിന്റെ പേരില്‍ പൊലീസ് സ്റ്റേഷന് കയറിയിറങ്ങേണ്ടി വന്നപ്പോള്‍ ഞാന്‍ സൈക്കോ ആയെന്നും പൊലീസ് വാഹനത്തിനടുത്തേയ്ക്ക് കൊണ്ടുപോകുന്നതിനിടെ പ്രതി മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha

























