സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 200 രൂപയുടെ വർദ്ധനവ്

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. ഇന്ന് പവന് 200 രൂപയാണ് വർദ്ധിച്ചത്. 1,02,400 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് വർധിച്ചത്. 12,800 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.ആഗോള വിപണിയിലെ എണ്ണവിലയും അമേരിക്കയിൽ പണപ്പെരുപ്പനിരക്ക് ഉയർന്നതോടെ വീണ്ടും പലിശനിരക്ക് ഉയർത്തുമെന്ന റിപ്പോർട്ടുകളുമാണ് സ്വർണവിലയെ സ്വാധീനിച്ചിട്ടുള്ളത്.
ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡ് വില കുറഞ്ഞതാണ് ഇന്നും സ്വർണവിലയിൽ പ്രതിഫലിച്ചത്. നിലവിൽ 104 ഡോളറിന് മുകളിലാണ് ഒരു ബാരൽ എണ്ണയുടെ വില. അമേരിക്കയിൽ പണപ്പെരുപ്പം കഴിഞ്ഞമാസം 3.6 ശതമാനമായി ഉയർന്നിരിക്കുകയാണ്. നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ.
അതേ സമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഇന്ന് ഗ്രാമിന് 200 രൂപയിലും 10 ഗ്രാമിന് 2,000 രൂപയിലുമാണ് വ്യാപാരം .
"
https://www.facebook.com/Malayalivartha


























