സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്, പവന് 280 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. പവന്റെ വില 280 രൂപ കുറഞ്ഞ് 33,320 രൂപയായി. 4165 രൂപയാണ് ഗ്രാമിന്റെവില. 33,600 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.
ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,687.90 ഡോളര്‍ നിലവാരത്തിലാണ്. യുഎസിലെ ട്രഷറി ആദായം ഉയര്‍ന്നുനില്‍ക്കുന്നതും ഡോളറിന്റെ മൂല്യവര്‍ധനവുമാണ് സ്വര്‍ണവിലയെ ബാധിച്ചത്.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വിലയില്‍ 0.3ശതമാനം വര്‍ധനവുണ്ടായി. പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണത്തിന് 44,150 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
അതേസമയം കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായിരുന്നു. പവന് 240 രൂപകൂടി 33,600 രൂപയായിരുന്നു. 4200 രൂപയായിരുന്ന ഇന്നലത്തെ ഗ്രാമിന്റെ വില.
ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.5ശതമാനം ഉയര്‍ന്ന് 1,708.51 ഡോളര്‍ നിലവാരത്തിലാണ്. സാമ്പത്തിക പേക്കേജ് ബില്‍ യുഎസ് സെനറ്റില്‍ വന്നതോടെയാണ് വിലയില്‍ പെട്ടെന്ന് വര്‍ധനയുണ്ടായത്. അതേസമയം, ഉയര്‍ന്നുനില്‍ക്കുന്ന ട്രഷറി ആദായവും ഡോളറിന്റെ മുന്നേറ്റവും കൂടുതല്‍ വര്‍ധനവിന് തടയിട്ടു.
കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില പത്ത് ഗ്രാമിന് 44,731 നിലവാരത്തിലാണ്.
https://www.facebook.com/Malayalivartha