സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില.... പവന് 38,240 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയാണ്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 4780 രൂപയാണ് വില. ഒരു പവന് സ്വര്‍ണത്തിന് 38240 രൂപയാണ് വില.
കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചുയരുകയും കുത്തനെ താഴുകയുമായിരുന്നു. .അന്താരാഷ്ട്ര വില നിലവാരത്തില്‍ വലിയ മാറ്റം ഉണ്ടാകാത്തത് കൊണ്ടാണ് ഇന്ന് മാറ്റമില്ലാതെ സ്വര്‍ണ വില തുടരുന്നത്.
സംസ്ഥാനത്ത് 18 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന്റെ വില 3950 രൂപയാണ് ഒരു ഗ്രാമിന് വില. 925 ഹോള്‍മാര്‍ക്ക് വെള്ളിക്ക് 100 രൂപയാണ് വില. വെള്ളിക്ക് 72 രൂപയാണ് വില. ഏപ്രില്‍ നാലിനാണ് സ്വര്‍ണ്ണവിലയില്‍ അവസാനമായി മാറ്റമുണ്ടായത്.
22 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 15 രൂപ കുറഞ്ഞിരുന്നു. എന്നാല്‍ ഏപ്രില്‍ മാസം ആരംഭിച്ചത് സ്വര്‍ണവില കുത്തനെ ഉയര്‍ത്തി കൊണ്ടാണ്. ഏപ്രില്‍ ഒന്നിന് ഗ്രാമിന് 45 രൂപ സ്വര്‍ണ വില ഉയര്‍ന്നു. 4810 രൂപയായിരുന്നു അന്ന് സ്വര്‍ണ്ണത്തിന്റെ വില.
ഒരു പവന് സ്വര്‍ണത്തിന് 38480 രൂപയായിരുന്നു ഏപ്രില്‍ ഒന്നിലെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയും ഏപ്രില്‍ ഒന്നിനാണ് ഉണ്ടായിരുന്നത്.
അതേസമയം എത്ര വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ ഏറെ ഇഷ്ടപ്പെടുന്നു.
https://www.facebook.com/Malayalivartha