സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്.... പവന് 360 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്. പവന് 360 രൂപയും ഗ്രാമിന് 45 രൂപയുമാണ് താഴ്ന്നത്. ഇതോടെ പവന് 38,400 രൂപയും ഗ്രാമിന് 4,800 രൂപയുമായി.
ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില മാറുന്നത്. ചൊവ്വാഴ്ച പവന് 440 രൂപയുടെ ഇടിവുണ്ടായിരുന്നു.
അതേസമയം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നലെ വിലയില്‍ മാറ്റമില്ലാതിരുന്നു. പവന് 38,760 രൂപയിലും ഗ്രാമിന് 4,845 രൂപയിലുമാണ് ഇന്നലെ വ്യാപാരം പുരോഗമിച്ചത്.
ചൊവ്വാഴ്ച പവന് 440 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്നലെ വില മാറാതെ നില്‍ക്കുന്നത്. മാര്‍ച്ച് ഒന്‍പതിന് പവന് 40,560 രൂപ രേഖപ്പെടുത്തിയാണ് ഈ വര്‍ഷത്തെ ഉയര്‍ന്ന വില.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങള്‍ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ ഏറെ ഇഷ്ടപ്പെടുന്നു.
"
https://www.facebook.com/Malayalivartha