സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്... പവന് 120 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 38,720 രൂപയായി. 15 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4840 ആയി. ഇന്നലെ പവന് വിലയില്‍ 440 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയിരുന്നു.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങള്‍ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ ഏറെ ഇഷ്ടപ്പെടുന്നു
"
https://www.facebook.com/Malayalivartha