പൊന്നിന് പൊള്ളും വില...!സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിൽ, ഒരു പവന് 320 രൂപ വർദ്ധിച്ചു
സംസ്ഥാനത്ത് സ്വര്‍ണവില ഉയർന്നു. ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് സ്വർണവില കൂടിയത്.ഈ മാസത്തെ ഏറ്റവും കൂടിയ വിലയാണ് സ്വർണത്തിന് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാമിന് 40 രൂപയും ഒരു പവന് 320 രൂപയുടേയും വർദ്ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു ഗ്രാമിന് 4,740 രൂപയും ഒരു പവന് 37,920 രൂപയുമാണ് ഇന്നത്തെ വില.
സംസ്ഥാനത്ത് ഇന്നലെ ഒരു ഗ്രാമിന് 4,700 രൂപയും ഒരു പവനു 37,600 രൂപയുമായിരുന്നു നിരക്ക്. എന്നാൽ കേരളത്തില്‍ വെള്ളി വിലയിലും നേരിയ കുറവ് രേഖപ്പെടുത്തി. ഒരു ഗ്രാമിന് 68.30, എട്ട് ഗ്രാമിന് 546.40 എന്നിങ്ങനെയാണ് ഇന്നത്തെ വെള്ളി നിരക്ക്. കഴിഞ്ഞ ദിവസം വെള്ളിയുടെ വിലയും കുറഞ്ഞിരുന്നു. ഒരു രൂപയുടെ കുറവാണ് ഉണ്ടായത്. 925 ഹോൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്.
https://www.facebook.com/Malayalivartha