സ്വര്‍ണവിലയില്‍ വര്‍ധന; പവന് 22,480 രൂപ

സ്വര്‍ണവിലയില്‍ 160 രൂപയുടെ വര്‍ധനവ്. പവന് 22,480 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 2810 രൂപയിലുമെത്തി. രാജ്യാന്തര വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. തുടര്‍ച്ചയായി മൂന്നാം ദിനമാണ് സ്വര്‍ണവില കൂടുന്നത്. പവന് 22,000 രൂപ എന്ന നിലയിലായിരുന്നു ഒക്ടോബറില്‍ സ്വര്‍ണ വ്യാപാരം ആരംഭിച്ചത്. ഇത് 21,480 രൂപയായി ഒരു ഘട്ടത്തില്‍ താഴ്‌ന്നെങ്കിലും പിന്നീട് മുകളിലേക്ക് കയറുകയായിരുന്നു.
https://www.facebook.com/Malayalivartha