സ്വര്‍ണ വില പവന് 80 രൂപ വര്‍ധിച്ചു
സ്വര്‍ണ വിലയില്‍ വര്‍ധന. തുടര്‍ച്ചയായ വിലയിടിവിനുശേഷമാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്. പവന് 80 രൂപ വര്‍ധിച്ച് 22,400 രൂപയാണ് പുതിയ വില. ഗ്രമിന് 10 രൂപ വര്‍ധിച്ച് 2,800 രൂപയായി. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ പവന് വിലയില്‍ 960 രൂപയുടെ ഇടിവാണ് ഉണ്ടായത്. അതിനുശേഷമാണ് ഈ തിരിച്ചു കയറല്‍. അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായ വിലവര്‍ധനവാണ് ആഭ്യന്തര വിപണിയിലും വിലവര്‍ധനവിന് കാരണമായത്.
https://www.facebook.com/Malayalivartha