സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്... പവന് 760 രൂപയുടെ കുറവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 95 രൂപ കുറഞ്ഞ് 14,145 രൂപയായി. ഒരു പവന് 760 രൂപ കുറഞ്ഞ് 1,13,160 രൂപയായി.
ഇന്നലെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 110 രൂപ വർദ്ധിച്ച് 14,240 ആയി. പവന് 880 രൂപ കൂടി 1,13,920 രൂപയിലെത്തിയിരുന്നു. പിന്നാലെയാണ് ഇന്ന് കുറഞ്ഞത്.
ഓഗസ്റ്റ് 24ന് ഗ്രാമിന് 15,030 രൂപയും പവന് 1,20,240 രൂപയുമായിരുന്നു വില. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ സ്വർണവില കുറയുകയായിരുന്നു. കനത്ത ചാഞ്ചാട്ടമാണ് ഒരു മാസത്തിനിടെ വിലയിൽ ദൃശ്യമായത്.
"
https://www.facebook.com/Malayalivartha























