Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..

സി എന്‍ ജി ബസിന് 650 കോടിയുടെ പദ്ധതിയുമായി കെ യു ആര്‍ ടി സി

22 JULY 2016 10:28 AM IST
മലയാളി വാര്‍ത്ത

സിഎന്‍ജി (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്) ബസുകള്‍ നിരത്തിലിറക്കാന്‍ 650 കോടി രൂപയുടെ പദ്ധതിയുമായി കേരള അര്‍ബന്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (കെയുആര്‍ടിസി). ഇന്ധനച്ചെലവും മലിനീകരണവും കുറവാണ് എന്നതാണ് കോര്‍പറേഷനെ ഇതിനു പ്രേരിപ്പിച്ചത്. പരീക്ഷണ ഓട്ടത്തിനുള്ള ബസുകള്‍ക്കു ടെന്‍ഡര്‍ ക്ഷണിച്ചു. പദ്ധതിക്കു സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ ജര്‍മന്‍ വികസന ബാങ്കുമായി ചര്‍ച്ചകള്‍ തുടങ്ങി. 

ആദ്യഘട്ടത്തില്‍ കൊച്ചി മെട്രോ സ്‌റ്റേഷനുകളിലേക്കുസര്‍വീസുകളാണു തുടങ്ങുക. രണ്ടാംഘട്ടത്തില്‍ കോഴിക്കോട്ടും മൂന്നാം ഘട്ടത്തില്‍ തിരുവനന്തപുരത്തും സര്‍വീസുകള്‍ തുടങ്ങും. എസി, നോണ്‍ എസി ബസുകള്‍ സര്‍വീസിനുണ്ടാകും.

നിലവിലുള്ള ബസുകള്‍ സിഎന്‍ജിയിലേക്കു മാറ്റുന്നത് അധികച്ചെലവാണെന്നാണു വിലയിരുത്തല്‍. ഡീസല്‍ എന്‍ജിന്‍ മാറ്റി സിഎന്‍ജിയാക്കാന്‍ 10 ലക്ഷത്തോളം രൂപയാണു ചെലവ്. ഡല്‍ഹി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇതു പരീക്ഷിച്ചെങ്കിലും അറ്റകുറ്റപ്പണികള്‍ക്കു വന്‍ തുക ചെലവഴിക്കേണ്ടിവരുന്നുണ്ട്. അതുകൊണ്ടുതന്നെ പുതിയ സിഎന്‍ജി ബസുകള്‍ മാത്രം വാങ്ങിയാല്‍ മതിയെന്നാണു തീരുമാനം. 

ജര്‍മന്‍ വികസന ബാങ്ക് അധികൃതരുമായി പദ്ധതി സംബന്ധിച്ചു നാളെ കൊച്ചിയില്‍ ചര്‍ച്ച നടത്തും. കൊച്ചി വാട്ടര്‍ മെട്രോ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കു ജര്‍മന്‍ ബാങ്കുമായി വായ്പാ കരാറുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ ബജറ്റിലും ഇടതു സര്‍ക്കാരിന്റെ പുതിയ ബജറ്റിലും സിഎന്‍ജി ബസ് പദ്ധതി ഉള്‍പ്പെടുത്തിയിരുന്നു.
പദ്ധതിയുടെ മുന്നോടിയായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ 15 സിഎന്‍ജി പമ്പുകള്‍ സ്ഥാപിക്കാന്‍ ഗതാഗത വകുപ്പു തീരുമാനിച്ചിട്ടുണ്ട്. ഡീസലിനെ അപേക്ഷിച്ചു സിഎന്‍ജി ലീറ്ററിനു 10 മുതല്‍ 15 രൂപവരെ കുറവാണ്. ഇന്ധനക്ഷമതയിലും നേരിയ മാറ്റമുണ്ടാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ  (12 minutes ago)

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (5 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (5 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (6 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (7 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (7 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (8 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (9 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (9 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (10 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (10 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (10 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (10 hours ago)

Malayali Vartha Recommends