Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

സല്‍മാന്‍ ടാക്കീസിൽ ' സിനിമ സൗജന്യം

24 OCTOBER 2016 02:51 PM IST
മലയാളി വാര്‍ത്ത

ഷോപ്പിംഗ് ഫെസ്റ്റിവല്‍ പോലെ തകര്‍പ്പന്‍ ഓഫറുകളുമായി സിനിമാ മേഖലയിലും വന്‍ ഓഫറുകള്‍ എത്തിയിരിക്കുകയാണ്.കൂടുതൽ ആളുകളെ സിനിമാ തിയറ്ററിലേക്ക് എത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുന്നത് മറ്റാരുമല്ല ..സാക്ഷാല്‍ സല്‍മാന്‍ ഖാന്‍ തന്നെയാണ്
'സല്‍മാന്‍ ടാക്കീസ്' എന്നു പേരിട്ടിരിക്കുന്ന തിയറ്ററുകളിലാണ് കുട്ടികള്‍ക്ക് സൗജന്യമായി സിനിമ കാണാനുള്ള അവസരമൊരുക്കിയിരിക്കുന്നത് . മുതിര്‍ന്നവര്‍ക്ക് 150 രൂപ നിരക്കിലും കുട്ടികള്‍ക്കു സൗജന്യമായും സിനിമ ആസ്വദിക്കാന്‍ അവസരം നല്‍കുന്ന ഒറ്റ സ്ക്രീന്‍ തിയറ്ററുകളാണ് സല്‍മാന്‍ ടാക്കീസ് എന്ന ബ്രാന്‍ഡ് നെയിമില്‍ വരിക.
ആദ്യഘട്ടങ്ങളില്‍ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ ആറ് ഒറ്റ സ്ക്രീന്‍ തിയറ്ററുകളുമായാണ് സല്‍മാന്‍ ടാക്കീസ് പ്രവര്‍ത്തനം തുടങ്ങുന്നത്. ജനുവരിയോടെ ഉത്തര്‍ പ്രദേശിലും സല്‍മാന്‍ ടാക്കീസ് ആരംഭിക്കാന്‍ പദ്ധതിയുണ്ട്.
നിലവിലുള്ള തിയറ്ററുകള്‍ക്ക് സല്‍മാന്‍ ടാക്കീസ് എന്ന ബ്രാന്‍ഡ് നെയിം നല്‍കുകയാണ് ചെയ്യുന്നത്. ദീപാവലിക്ക് റിലീസ് ചെയ്യുന്ന അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന ശിവോയ്, കരണ്‍ജോഹറിന്റെ ഏ ദില്‍ ഹേ മുഷ്കില്‍ എന്നീ സിനിമകള്‍ ആദ്യം പ്രദര്‍ശിപ്പിക്കും.
വാരാന്ത്യങ്ങളില്‍ സിനിമയുടെ ടിക്കറ്റ് നിരക്ക് 400- 500 രൂപ വരെ വര്‍ധിപ്പിച്ച്‌ സിനിമയുടെ കലക്ഷന്‍ വര്‍ധിപ്പിക്കുന്ന ബിസിനസ് തന്ത്രങ്ങളൊന്നുമില്ല, സല്‍മാന്‍ ടാക്കീസില്‍. ആളുകള്‍ സിനിമ കാണണം, പ്രേക്ഷകരിലേക്ക് സിനിമ എത്തണം എന്ന ലക്ഷ്യം മാത്രമേ ഉള്ളൂ.
ബോളിവുഡിലെ ഏറ്റവും മികച്ച കൊമേഴ്സ്യല്‍ താരമായ സല്‍മാന്‍, സിനിമയുടെ മറ്റു മേഖലകളിലും ശ്രദ്ധ പതിപ്പിക്കുന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് ബോളിവുഡ് നോക്കിക്കാണുന്നത്. ബജ്രംഗി ബായ്ജാന്‍ എന്ന സിനിമയോടെ നിര്‍മാണ രംഗത്തേക്ക് കടന്നിരുന്നു സല്‍മാന്‍ ഖാന്‍.
1962 ലെ ഇന്ത്യ- ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ട്യൂബ്ലൈറ്റ് എന്ന പ്രണയ ചിത്രത്തിലാണ് സല്‍മാന്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (12 minutes ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (21 minutes ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (25 minutes ago)

തിരുവോണം നറുക്കെടുപ്പ് 26ന് ഉച്ചയ്ക്ക് 1.30ന് ഗോര്‍ഖി ഭവനില്‍  (45 minutes ago)

ബ്രസീല്‍-ഇന്ത്യ ഫുട്‌ബോള്‍ മത്സരത്തോടനുബന്ധിച്ചുള്ള ബൈക്ക് റാലി ബോചെ ഉദ്ഘാടനം ചെയ്തു  (1 hour ago)

പത്താം ക്ലാസ്സും പ്ലടു യോഗ്യതയുള്ളവര്‍ക്ക് ഹൈക്കോടതിയില്‍ ഒഴിവുകള്‍  (1 hour ago)

അഭിമന്യു കൊലക്കേസില്‍ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി  (2 hours ago)

'ഓട്ടോരക്ഷ' പദ്ധതിയുമായി രമേഷ് പിഷാരടി എംഎല്‍എ  (3 hours ago)

'ബ്രാന്‍ഡ് വയനാട് ടൂറിസം' പദ്ധതി നടപ്പാക്കാന്‍ കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് പ്രിയങ്ക ഗാന്ധി എംപി  (3 hours ago)

അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാര്‍ ചെമ്പിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

കോട്ടയത്തെ ആകാശപ്പാത ഉന്നതതല യോഗം സെപ്റ്റംബര്‍ 23ന്  (3 hours ago)

പോലീസ് തലപ്പത്ത് അഴിച്ചുപണി  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രത്തിന് സാധ്യത  (4 hours ago)

വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം: പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു  (4 hours ago)

അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...  (4 hours ago)

Malayali Vartha Recommends