Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

അപ്രീലിയ, അര്‍മാനി കരുത്തിന്റെ സൂപ്പര്‍ സ്‌കൂട്ടറുകള്‍

17 NOVEMBER 2016 12:54 PM IST
മലയാളി വാര്‍ത്ത

കരുത്തിന്റെ പ്രതീകമായ അപ്രീലിയ, അര്‍മാനി ഇന്ത്യന്‍ നിരത്തുകളിലേക്ക് എത്തുന്നു. സ്‌കൂട്ടര്‍ പ്രേമികളെ ലക്ഷ്യം വെച്ചാണ് വെസ്പയുടെ അപ്രീലിയയും അര്‍മാനിയയും നിരത്തില്‍ എത്തുന്നത്. 

സൂപ്പര്‍ ബൈക്ക് പരിവേഷമുള്ള ആദ്യ ഇന്ത്യന്‍ സ്‌കൂട്ടര്‍ അപ്രീലിയ വെറും സ്‌കൂട്ടറല്ല, സൂപ്പര്‍ സ്‌കൂട്ടറാണ്. . വെറും 150 സി സിയില്‍ നിന്ന് പരമാവധി ശക്തിയെടുത്ത് സൂപ്പറാകുന്ന അപ്രീലിയ എസ് ആര്‍ 150 തുടക്കം മാത്രം. കൂടുതല്‍ കരുത്തുള്ള അപ്രീലിയകള്‍ വരാന്‍ പോകുന്നു. ഇപ്പോള്‍ത്തന്നെ എസ് ആര്‍ 800 സൂപ്പര്‍ സ്‌കൂട്ടര്‍ എട്ടു ലക്ഷത്തോളം രൂപയ്ക്ക് വിപണിയില്‍ ലഭിക്കും.

നല്ല തുടക്കമാണ് അപ്രീലിയ എസ് ആര്‍ 150. സി സി കുറഞ്ഞ സ്‌കൂട്ടറുകളും മൊപ്പെഡുകളുമായിരുന്നു എക്കാലത്തും അപ്രീലിയയുടെ മുഖമുദ്ര.

രണ്ടാം ലോകയുദ്ധ കാലത്ത് 50 സി സി മൊപ്പെഡുകളുമായി ഇറ്റാലിയന്‍ നിരത്തുകള്‍ നിറച്ച് അപ്രീലിയകളെ പിന്നെക്കണ്ടത് എഴുപതുകളില്‍ 125 മുതല്‍ 250 സി സി വരെയുള്ള മോട്ടോ ക്രോസ് ചാംപ്യന്‍ഷിപ്പ് വിജയികളായാണ്.

1976 മുതല്‍ ലോക ഗ്രാന്‍ പ്രി മത്സരങ്ങളില്‍ തുടര്‍ വിജയങ്ങളുമായി അപ്രിലിയ നിറസാന്നിധ്യമാണ്. 1999 മുതല്‍ സൂപ്പര്‍ ബൈക്കുകളുടെ വിഭാഗത്തിലും അപ്രീലിയ വരവറിയിച്ചു. 1000 സി സിക്കു മുകളിലുള്ള ബൈക്കായ ആര്‍ എസ് വി 4 1000 ആയിരുന്നു ആ വിഭാഗത്തിലെ താരം. ഇപ്പോള്‍ വെസ്പയാണ് അപ്രീലിയയുടെ ഉടമകള്‍.

അപ്രീലിയയുടെ റൈഡിങ് ഡി എന്‍ എ രൂപകല്‍പനയിലും പ്രതിഫലിക്കുന്നു. സൂപ്പര്‍ബൈക്ക് ആര്‍ എസ്4 ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഡിസൈന്‍. ഒതുങ്ങിയ രൂപം. സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്ന ചെറിയ മുന്‍ മഡ്ഗാര്‍ഡ്. 220 എം എം ഡിസ്‌ക് ബ്രേക്കുമുണ്ട്. 120/70/14 ഇഞ്ച് ട്യൂബ് ലെസ് മുന്‍ ടയര്‍. മുന്‍ ഫെന്‍ഡറിലാണ് സ്‌പോര്‍ട്‌സ് ബൈക്കുകളെ അനുസ്മരിപ്പിക്കുന്ന ഡബിള്‍ ബാരല്‍ ഹെഡ് ലാംപ്.



ഡ്യൂവല്‍ ടോണ്‍ ഗ്രാഫിക്‌സ്. ട്വിന്‍ പോഡ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററില്‍ അനലോഗ് സ്പീഡോമീറ്ററും ഫ്യുവല്‍ ഗേജും. വശങ്ങളിലും സ്‌പോര്‍ട്ടി ലുക്ക് ധാരാളമുണ്ട്. കറുപ്പും ചുവപ്പും കലര്‍ന്ന ഡ്യുവല്‍ ടോണ്‍ സീറ്റുകളാണ്. ബോഡിയോട് ചേര്‍ന്ന് 'ഒളിപ്പിച്ചു' വച്ചിരിക്കുന്ന പിന്‍ ഫുട്‌റെസ്റ്റ്. ഒതുക്കം ഒട്ടും ചോരാത്ത ഡിസൈനാണ് ടെയ്ല്‍ ലാംപിനും ഗ്രാബ് റെയിലിനും. ഇന്ന് ഇന്ത്യന്‍ ഗിയര്‍ലെസ് സ്‌കൂട്ടര്‍ വിപണിയിലെ ഏറ്റവും സ്‌പോര്‍ട്ടിയായ വാഹനമാണ് എസ് ആര്‍ 150.

വെസ്പ 150 ലുള്ള 154.8 സി സി എന്‍ജിന്‍ തന്നെയാണ്. 6750 ആര്‍ പി എമ്മില്‍ 10.4 ബി എച്ച് പി, 5000 ആര്‍ പി എമ്മില്‍ 11.4 എന്‍എം ടോര്‍ക്ക.്.

പെര്‍ഫോമന്‍സാണ് എസ് ആര്‍ 150 യുടെ കരുത്ത്. ഇന്ത്യന്‍ നിരത്തില്‍ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് കാഴ്ച വയ്ക്കുന്ന സ്‌കൂട്ടറാണ് എസ് ആര്‍ 150. ഹൈവേയിലും നഗര ട്രാഫിക്കിലും ഓടിക്കാന്‍ സുഖം. 122 കിലോഗ്രാം ഭാരമുണ്ടെങ്കിലും നിയന്ത്രണം അനായാസം.

ഈ വിഭാഗത്തിലെ ഏറ്റവും മികച്ച ഹാന്‍ഡ്‌ലിങ്ങും സ്‌റ്റെബിലിറ്റിയും. ബ്രേക്കിങ്ങും മികച്ചതു തന്നെ. പിന്നിലും ഡിസ്‌ക് ബ്രേക്ക് നല്‍കിയാല്‍ നന്നായിരുന്നു. അപ്രീലിയയുടെ എടുത്തു പറയേണ്ട മികവ് ഹാന്‍ഡിലിങ്ങാണ്, വളരെ എളുപ്പത്തില്‍ ഹാന്‍ഡില്‍ ചെയ്യാം. 32 എംഎം ടെലിസ്‌കാപ്പേിക് സസ്‌പെന്‍ഷന്‍ മികച്ച നിലവാരം പുലര്‍ത്തുന്നുണ്ട്. 68623 എന്ന വിലയിലാണ് തുടക്കം.

125 സിസി എന്‍ജിനില്‍ കരുത്ത് 11.84 ബിഎച്ച്പി കരുത്താണ് അര്‍മാനിക്ക്. സ്‌കൂട്ടര്‍ വിപണിയില്‍ തരംഗം സൃഷ്ടിക്കാന്‍ വെസ്പയുടെ അര്‍മാനിക്കാകുമെന്നാണ് പ്രതീക്ഷ. 1946 മോഡല്‍ പ്യാജിയോ എംപി 6 ന്റെ മോഡലിലാണ് അര്‍മാനി എത്തുന്നത്. മികച്ച ഗുണനിലവാരം പുലര്‍ത്തുന്ന വിലയേറിയ മെറ്റീരിയലുകള്‍ ഉപയോഗിച്ചാണ് വാഹനത്തിന്റെ നിര്‍മ്മണം. ലെതര്‍ സീറ്റുകളും വിലകൂടിയ മാറ്റ് കളറുമെല്ലാം അര്‍മാനിയുടെ പ്രത്യേകത. 

12 ഇഞ്ച് അലോയ് ടൈപ്പ് വീലും, എല്‍ഇഡി പ്രൊജക്ട് ഹെഡ് ലാംപ്, ടെയ്ല്‍ ലാംപ്, ആന്റി ബ്രേക്കിംഗ് സിസ്റ്റം, ഇരട്ട ഡിസ്‌ക് ബ്രേക്ക് തുടങ്ങി നിരവധി പ്രത്യേകതകളാണ് ഈ സ്‌കൂട്ടറിനുള്ളത്.

ഒരു ബൈക്കിന്റെ ഇരട്ടിവേഗത്തില്‍ കുതിക്കാന്‍ വെസ്പയുടെ അര്‍മാനിക്കാകും. 
ഇത്രയെല്ലാം പ്രത്യേകതകള്‍ കന്പനി നല്‍കുന്‌പോള്‍ വാഹനത്തിന്റെ വിലയിലും കന്പനി ആളുകളെ ഞെട്ടിച്ചിരിക്കുകയാണ്. പന്ത്രണ്ട് ലക്ഷം രൂപയാണ് സ്‌കൂട്ടറിന്റെ വില.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (3 minutes ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (35 minutes ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (51 minutes ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (1 hour ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (1 hour ago)

ഐസിയു പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം  (2 hours ago)

സ്ത്രീയെയും പുരുഷനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (2 hours ago)

ആഗോള അയ്യപ്പ സംഗമത്തില്‍ പന്തളം കൊട്ടാരം പങ്കെടുക്കില്ല  (2 hours ago)

അമീബിക് മസ്തിഷ്‌ക ജ്വരം, ആദ്യം ചികിത്സാമാര്‍ഗരേഖ പുറത്തിറക്കിയത് കേരളമെന്ന് ആരോഗ്യമന്ത്രി  (2 hours ago)

ആഗോള അയ്യപ്പ സംഗമം തടയണമെന്ന ആവശ്‌യം തള്ളി സുപ്രീംകോടതി  (2 hours ago)

ഗാസ ചാരക്കൂമ്പാരം  (2 hours ago)

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...  (3 hours ago)

പ്രധാനമന്ത്രിയുടെ എസ്പിജി അംഗമായ മലയാളി മരിച്ചു  (3 hours ago)

വയോധികയുടെ ചോദ്യത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും വിവാദത്തില്‍  (3 hours ago)

രണ്ട് ഇടത്തായി നാലുപേർ; കുട്ടികളെ കാണാനില്ല  (3 hours ago)

Malayali Vartha Recommends