ഓഹരി സൂചികളില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 129 പോയന്റ് നേട്ടത്തില്‍ 43,729ലും നിഫ്റ്റി 38 പോയന്റ് ഉയര്‍ന്ന് 12,810ലുമാണ് വ്യാപാരം

ഓഹരി സൂചികളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 129 പോയന്റ് നേട്ടത്തില്‍ 43,729ലും നിഫ്റ്റി 38 പോയന്റ് ഉയര്‍ന്ന് 12,810ലുമാണ് വ്യാപാരം ആരംഭിച്ചത്.ബജാജ് ഫിനാന്‍സ്, എല്‍ആന്ഡ്ടി, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. ടിസിഎസ്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
ലോഹം, വാഹനം എന്നീ വിഭാഗങ്ങളിലെ ഓഹരികള്‍ ഒരുശതമാനത്തോളം നേട്ടത്തിലാണ്. മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും ഉയര്‍ന്നുതന്നെ. വ്യാഴാഴ്ചയിലെ ലാഭമെടുപ്പിനുശേഷം വെള്ളിയാഴ്ച നിക്ഷേപകര്‍ വീണ്ടുംനിക്ഷേപിക്കാന്‍ തുടങ്ങിയതാണ് വിപണിയില്‍ പ്രതിഫലിച്ചത്.
https://www.facebook.com/Malayalivartha