Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിര്‍മാണ സാമഗ്രികളുടെ വിലയും കൈവിട്ട് കുതിക്കുന്നു.... കെട്ടിട നിര്‍മാണ സാമഗ്രികളുടെ വിലയും വന്‍ തോതില്‍ കുതിച്ചുയരുന്നത് ബാധിക്കുന്നത് സാധാരണക്കാരെ....

08 APRIL 2022 08:42 AM IST
മലയാളി വാര്‍ത്ത

നിര്‍മാണ സാമഗ്രികളുടെ വിലയും കൈവിട്ട് കുതിക്കുന്നു.... കെട്ടിട നിര്‍മാണ സാമഗ്രികളുടെ വിലയും വന്‍ തോതില്‍ കുതിച്ചുയരുന്നത് ബാധിക്കുന്നത് സാധാരണക്കാരെ....


പാറ, മെറ്റല്‍, എം. സാന്‍ഡ്, സിമന്റ്, ബ്രാന്‍ഡഡ് കമ്പികള്‍ എന്നിവയുടെ വിലയാണ് അതിവേഗം കുതിച്ചുയരുന്നത്. ഒരു ലോഡ് പാറയ്ക്കും മുക്കാല്‍ ഇഞ്ച് മെറ്റലിനും സമാനതകളില്ലാത്ത വിലക്കയറ്റമാണ് വന്നിരിക്കുന്നത്. പാറമണലിന് ഒരടിക്ക് 57 ല്‍ നിന്ന് 61 രൂപയായും ഒരു പായ്ക്കറ്റ് സിമന്റിന് 420 ല്‍നിന്ന് 450 രൂപയായും വാര്‍ക്കല്‍കമ്പി ഒരു കിലോയ്ക്ക് 72 രൂപയില്‍നിന്ന് 25 രൂപയിലധികം വര്‍ധിച്ച് 98-100 രൂപയിലും എത്തി.

 



ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന സിമന്റിനും മറ്റും സര്‍ക്കാര്‍ തലത്തില്‍ നിയന്ത്രണമില്ലാത്തതിനാല്‍, സിമന്റ് കമ്പനികള്‍ വിലകള്‍ വളരെ കൂട്ടുകയാണെന്ന് ആക്ഷേപവുമുണ്ട്.


അതേസമയം ് രാജ്യത്ത് രാജ്യത്ത് ഇന്ധന വിലയില്‍ മാറ്റമില്ല. തുടര്‍ച്ചയായ രണ്ടാം ദിവസവും പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുകയാണ്.



കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ പെട്രോളിന് 10 രൂപ 89 പൈസയും ഡീസലിന് 10 രൂപ 52 പൈസയും വര്‍ധിപ്പിച്ചിരുന്നു. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 115.20 രൂപയും ഡീസലിന് 102.08 രൂപയുമായി.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 117.19 രൂപയാണ് ഇന്നത്തെ വില. ഒരു ലിറ്റര്‍ ഡീസലിന് ഇവിടെ ഇന്നത്തെ വില 103.95 രൂപയാണ്. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 115.36 രൂപയും ഡീസലിന് 102.26 രൂപയുമാണ് വില.



ഡല്‍ഹിയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 105.41 രൂപയും ലിറ്ററിന് 96.67 രൂപയുമാണ്. മുംബൈയില്‍ പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 120.51 രൂപയും 104.77 രൂപയുമാണ്.

ചെന്നൈയില്‍ പെട്രോളിന് 110.85 രൂപയും ഡീസല്‍ വില 100.94 രൂപയുമാണ്. കൊല്‍ക്കത്തയില്‍ പെട്രോള്‍ വില ലിറ്ററിന് 115.12 രൂപയും ഡീസലിന് 99.83 രൂപയുമാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ് നാലര മാസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ധനവില വര്‍ധിപ്പിക്കാന്‍ ആരംഭിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (15 minutes ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (42 minutes ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (45 minutes ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (3 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (3 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (3 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (3 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (4 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (4 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (4 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (4 hours ago)

Malayali Vartha Recommends