സെന്‍സെക്സില്‍ കനത്ത തകര്‍ച്ച... സെന്‍സെക്സ് 2400 പോയന്റിലേറെ നഷ്ടത്തിലേക്ക്

സെന്‍സെക്സില്‍ കനത്ത തകര്‍ച്ച. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 2400 പോയന്റിലേറെ നഷ്ടത്തിലേക്ക് പതിച്ചു. നിഫ്റ്റിയാകട്ടെ 666 പോയന്റ് തകര്‍ന്ന് 22,573 നിലവാരത്തിലെത്തുകയും ചെയ്തു.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികളിലാകട്ടെ രണ്ട് ശതമാനത്തിലേറെയാണ് നഷ്ടം. സെക്ടറല്‍ സൂചികകളിലേറെയും തകര്‍ച്ചയിലാണ്. നിഫ്റ്റി ബാങ്ക് സൂചികയില്‍ 1.82 ശതമാനം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
ഐടി, ഓട്ടോ, റിയാല്‍റ്റി തുടങ്ങിയ സൂചികകളും താഴ്ന്നാണ് വ്യാപാരം നടക്കുന്നത്. അദാനി ഗ്രൂപ്പ് ഓഹരികള്‍ കനത്ത നഷ്ടത്തിലാണ്. അദാനി എന്റര്‍പ്രൈസസ് ഒമ്പത് ശതമാനത്തിലേറെ തകര്‍ന്ന് 3,312 നിലവാരത്തിലെത്തി. അദാനി പവറാകട്ടെ ഒമ്പത് ശതമാനം നഷ്ടത്തില്‍ 796 രൂപയിലെത്തി.
"
https://www.facebook.com/Malayalivartha
























