ഓഹരി വിപണികളില്‍ നേട്ടത്തോടെ വ്യാപാരം...

കനത്ത ഇടിവ് നേരിട്ട ഓഹരി വിപണി ഇന്ന് തിരിച്ചുകയറി. സെന്‍സെക്‌സ് 116 പോയിന്റ് നേട്ടത്തോടെ വ്യാപാരം ഉയര്‍ന്നപ്പോള്‍ നിഫ്റ്റി 18 പോയിന്റ് നേട്ടമുണ്ടാക്കി. 81,303 പോയിന്റിലാണ് ബോംബെ സൂചികയില്‍ വ്യാപാരം പുരോഗമിക്കുന്നത്. നിഫ്റ്റിയില്‍ 24,000 പോയിന്റിന് മുകളിലാണ് വ്യാപാരം നടക്കുന്നത്.
സെന്‍സെക്‌സില്‍ സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സാണ് വന്‍ നേട്ടമുണ്ടാക്കിയത്. കമ്പനിയുടെ ഓഹരിവില 1.54 ശതമാനം ഉയര്‍ന്നു. ഹിന്ദുസ്ഥാന്‍ ടൈംസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, നെസ്ലേ ഇന്ത്യ, മാരുതി സുസുക്കി തുടങ്ങിയ കമ്പനികളെല്ലാം നേട്ടത്തിലാണ്.
ഇന്‍ഡസ്‌ലാന്‍ഡ് ബാങ്ക് 1.10 ശതമാനം നഷ്ടം രേഖപ്പെടുത്തി. അദാനി പോര്‍ട്‌സ്, ബജാജ് ഫിനാന്‍സ് എന്നിവയും നഷ്ടത്തിലാണ്.
ഇന്നലെ വിദേശനിക്ഷേപകര്‍ വില്‍പ്പനക്കാരായതാണ് വിപണിക്ക് വിനയായത്. അസംസ്‌കൃത എണ്ണവില ഉയരുന്നത് അടക്കമുള്ള ഘടകങ്ങളും വിപണിക്ക് പ്രതികൂലമായി. എന്നാല്‍ ഇന്ന് ഏഷ്യന്‍ വിപണിയില്‍ നിന്നുള്ള അനുകൂല സാഹചര്യം അടക്കമുള്ള ഘടകങ്ങള്‍ തിരിച്ചുവരാന്‍ വിപണിക്ക് പ്രേരണയാകുകയായിരുന്നു. ഇന്നലെ കനത്ത ഇടിവ് നേരിട്ട ചെറുകിട, ഇടത്തരം ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്.
https://www.facebook.com/Malayalivartha