ഓഹരിവിപണിയില്‍ കുതിച്ചുചാട്ടം...

ഇന്ത്യന്‍ ഓഹരിവിപണിയില്‍ കുതിച്ചുചാട്ടം.
" f80,539.91ല്‍ അവസാനിച്ചു. നിഫറ്റി 132 പോയിന്റുയര്‍ന്ന് 24,619.35ല്‍ അവസാനിച്ചു. വിപണിയില്‍ ഒറ്റദിനത്തെ വ്യാപാരം കൊണ്ട് നിക്ഷേപകര്‍ നേടിയത് രണ്ട് ലക്ഷം കോടി.
യു.എസ് ഫെഡറല്‍ റിസര്‍വ് അടുത്ത മാസം പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ ആഗോളതലത്തില്‍ വിപണികളെ സ്വാധീനിച്ചു. അതേ പ്രതീക്ഷയാണ് ഇന്ത്യന്‍ ഓഹരിവിപണിയിലും പ്രതിഫലിച്ചത്.
ഇന്ത്യയുടെ ഉപഭോക്തൃ വിലസൂചിക (കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡെക്സ്) എട്ടുവര്‍ഷത്തിനിടെയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ജൂലായില്‍ ഇന്ത്യയുടെ സി.പി.ഐ വാര്‍ഷികാടിസ്ഥാനത്തില്‍ 1.55 ശതമാനം മാത്രമാണ് വര്‍ദ്ധിച്ചത്.
ഓട്ടോ, ഫാര്‍മ്മ ഓഹരികളാണ് കൂടുതല്‍ നേട്ടം കൊയ്തത്. അപ്പോളോ ഹോസ്പിറ്റല്‍സ് എന്റര്‍പ്രൈസ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഡോ.റെഡ്ഡീസ് ലബോറട്ടറീസ് എന്നിവയാണ് ഇന്നലെ ഏറ്റവും നേട്ടം കൊയ്ത ഓഹരികള്‍.
https://www.facebook.com/Malayalivartha