സെന്‍സെക്‌സ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍

മുംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. 21230 എന്ന നിലയിലാണ് സെന്‍സെക്‌സ് ഉയര്‍ന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 25 പോയന്റ് ഉയര്‍ന്ന് 6327-ലാണ്. മുന്നുവര്‍ഷത്തിനിടെയുള്ള ഉയര്‍ന്ന നിരക്കാണിത്.
2008 ജനവരി എട്ടിനാണ് സെന്‍സെക്‌സ് ചരിത്രത്തില്‍ ആദ്യമായി 21,000 ഭേദിച്ചത്. അന്നു വ്യാപാരത്തിനിടെ 21,206 വരെ ഉയര്‍ന്നെങ്കിലും 20,873ലായിരുന്നു ക്ലോസിങ്. പിന്നീട് കൂപ്പുകുത്തിയ വിപണി തിരിച്ചുകയറി 2010 നവംബറില്‍ വീണ്ടും 21,000 ഭേദിച്ചു. അന്ന് 21,000നു മുകളില്‍ ക്ലോസ് ചെയ്യാന്‍ സൂചികയ്ക്ക് കഴിഞ്ഞു. 21,004.96ലായിരുന്നു അന്നത്തെ ക്ലോസിങ്. അതിനു മൂന്നു വര്‍ഷത്തിനുശേഷം കഴിഞ്ഞ വ്യാഴാഴ്ച വ്യാപാരത്തിനിടെ 21,000 ഭേദിച്ചെങ്കിലും ക്ലോസിങ്ങില്‍ താഴേക്കു പോയി.
റിസര്‍ ബാങ്ക് പലിശ നിരക്കില്‍ വരുത്തിയ വര്‍ധനവും, മറ്റു നടപടികളുമാണ് ഓഹരി വിപണിയെ ഉയര്‍ത്തുന്നതില്‍ സഹായിച്ചത്.
https://www.facebook.com/Malayalivartha
























