തെരെഞ്ഞെടുപ്പ് ഫലം വിപണിയിലും പ്രതിഫലിച്ചു; വന്‍ മുന്നേറ്റം

തെരെഞ്ഞെടുപ്പ് ഫലത്തോടെ ഓഹരി വിപണികളില്‍ വന്‍ മുന്നേറ്റം. തിങ്കളാഴ്‌ച വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ സെന്‍സെക്‌സ് 400 പോയിന്റ് ഉയര്‍ന്നു. നിഫ്‌റ്റി 6400 കടന്നു.അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് നിഫ്‌റ്റി.
കൂടാതെ ബാങ്കിങ് ഓഹരികള്‍ മൂന്നു ശതമാനത്തിലേറെ ഉയര്‍ന്നു. റിയാലിറ്റി, ആട്ടോ ഓഹരികളിലും മുന്നേറ്റമുണ്ടായി. ഐ.സി.സി ബാങ്കിന്റെ ഓഹരി അഞ്ച് ശതമാനം ഉയര്‍ന്നു. സെന്‍സെക്‌സില്‍ ഐ.ടി ഓഹരിയായ വിപ്രോയ്ക്ക് മാത്രമാണ് നഷ്ടമുണ്ടായത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ തകര്‍പ്പന്‍ വിജയമാണ് വിപണിയില്‍ കുതിപ്പിന് വഴിയൊരുക്കിയത്. രൂപയുടെ മൂല്യത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്.
https://www.facebook.com/Malayalivartha