വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ പിജി പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ നവംബര്‍ ആറു വരെ

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ പിജി പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ നവംബര്‍ ആറു വരെ. രേഖകള്‍ 13ന് അകം ലഭിക്കണം; സ്‌പോണ്‍സര്‍ഷിപ് ഫോമുകള്‍ നവംബര്‍ 27ന് അകവും. ഓണ്‍ലൈന്‍ പരീക്ഷ: ജനുവരി 22
വെബ്‌സൈറ്റ്: http://admissions.cmcvellore.ac.in ഇമെയില്‍: registrar@cmcvellore.ac.in ഫോണ്‍: 0416 2284255
ഒരാള്‍ക്ക് രണ്ടു വിഷയങ്ങളിലെ നാലു കോഴ്‌സുകളിലേക്കു വരെ അപേക്ഷിക്കാം. കോഴ്‌സുകളുടെ മുന്‍ഗണനാക്രമം അപേക്ഷയില്‍ കാണിക്കാം. 2016 മേയ് 15ന് അകം എംബിബിഎസും ഇന്റേണ്‍ഷിപ്പും റജിസ്‌ട്രേഷനും പൂര്‍ത്തിയാക്കാനാകുന്നവരെയും പരിഗണിക്കും.
തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നിവയടക്കമുള്ള കേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ പ്രവേശനപരീക്ഷ നടത്തും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു വെല്ലൂരില്‍ ക്ലിനിക്കല്‍ എക്‌സാമിനേഷന്‍, ഇന്റര്‍വ്യൂ, മെഡിക്കല്‍ ചെക്കപ് എന്നിവയുണ്ട്. ഓരോ കോഴ്‌സിലും പകുതി സീറ്റുകള്‍ സ്‌പോണ്‍സര്‍ഷിപ് വിഭാഗത്തിലാണ്. നഴ്‌സിങ്ങില്‍ എംഎസ്‌സി, പോസ്റ്റ് ബേസിക് ഡിഗ്രി /ഡിപ്ലോമ, ഫെലോഷിപ് പ്രോഗ്രാമുകളിലെ പ്രവേശനവിജ്ഞാപനവും വെബ്‌സൈറ്റിലുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha