കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റിന് അപേക്ഷിക്കാം

രാജ്യത്തെ 17 ദേശീയ നിയമ സര്‍വകലാശാലകളിലേക്കുള്ള ബിരുദബിരുദാനന്തര പ്രവേശത്തിനുള്ള കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റിന് (ക്‌ളാറ്റ്) അപേക്ഷിക്കാം. ബംഗളൂരു, ഹൈദരാബാദ്, ഭോപാല്‍, കൊല്‍ക്കത്ത, ജോധ്പുര്‍, റായ്പുര്‍, ഗാന്ധിനഗര്‍, ലഖ്‌നോ, പഞ്ചാബ്, പട്‌ന, കൊച്ചി, കട്ടക്, റാഞ്ചി, അസം, വിശാഖപട്ടണം, തിരുച്ചിറപ്പള്ളി, വിശാഖപട്ടണം, മുംബൈ എന്നിവിടങ്ങളിലെ യൂനിവേഴ്‌സിറ്റികളിലാണ് കാറ്റ് വഴി പ്രവേശം നടത്തുക. ബിരുദ കോഴ്‌സിന് അഞ്ചു വര്‍ഷമാണ് കാലാവധി. ബിരുദാനന്തര ബിരുദ കാലാവധി സര്‍വകലാശാലകളാണ് തീരുമാനിക്കുക.
യോഗ്യത: ബിരുദ കോഴ്‌സുകള്‍ക്ക് പ്‌ളസ് ടു അല്‌ളെങ്കില്‍ തത്തുല്യം. ജനറല്‍/ ഒ.ബി.സി വിഭാഗത്തിലുള്ളവര്‍ 45 ശതമാനവും എസ്.സിഎസ്.ടി വിഭാഗത്തിലുള്ളവര്‍ 40 ശതമാനം മാര്‍ക്കും നേടിയിരിക്കണം. അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. ഇത്തരത്തില്‍ അപേക്ഷിക്കുന്നവര്‍ പ്രവേശസമയത്ത് സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചാല്‍ മതി. പ്രായപരിധിയില്ല. ബിരുദാനന്തര ബിരുദംഎല്‍എല്‍.ബി അല്‌ളെങ്കില്‍ തത്തുല്യം. ജനറല്‍ /ഒ.ബി.സി വിഭാഗം 55 ശതമാനവും എസ്.സിഎസ്.ടി വിഭാഗം 50 ശതമാനം മാര്‍ക്കും നേടിയിരിക്കണം. അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷാഫീസ്: ജനറല്‍ വിഭാഗത്തിന് 4000 രൂപ, എസ്.സിഎസ്.ടിക്കാര്‍ക്ക് 3500. ഓണ്‍ലൈനായാണ് ഫീസ് അടക്കേണ്ടത്. www.clat.ac.in വെബ്‌സൈറ്റ് വഴി 2016 ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31വരെ അപേക്ഷിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























