Widgets Magazine
26
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്നെ കൈവിലങ്ങ് വച്ചുകൊണ്ട് പോകണമെന്നണ് രാഹുൽ മാങ്കൂട്ടത്തിൽ സ്റ്റേജില്‍ നിന്ന് പോലീസുകാരോട്... പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെ പോലീസ് അറസ്റ്റ് ചെയ്തു: ആ വാർത്തയ്ക്കായി കാത്തിരിക്കുന്നുവെന്ന് രാഹുൽ ഈശ്വർ: കാരണമിത്...


ഞാൻ രാഹുലിന് വേണ്ടി കഴിഞ്ഞ 3 മാസമായി PR വർക്ക് ചെയ്യുകയായിരുന്നുവെന്ന്: തെറ്റ് ചെയ്താൽ തീർച്ചയായും ശിക്ഷിക്കപ്പെടണം; ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല: ഇതൊക്കെ കേട്ട് പേടിച്ച് മൂലയിൽ പോയി ഞാൻ ഒളിക്കുമെന്ന് ഒരു തീക്കുട്ടിയും കരുതണ്ട- പൊളിച്ചടുക്കി നടി സീമ ജി. നായർ...


കുറ്റപത്രം സമർപ്പിച്ച ശേഷം പത്മകുമാറിനെതിരെ ശക്തമായ നടപടി: പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഗോവിന്ദന്റെ നിർണായക തീരുമാനം...


പി.പി. ദിവ്യയുടെ വിമര്‍ശനത്തിന് മറുപടിയുമായി നടി സീമാ ജി. നായര്‍...എല്ലാം തികഞ്ഞ ഒരു "മാം "ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്..തൂക്കി തറയിലടിച്ചു...


പിറ്റ്ബുൾ നായ ആറുവയസ്സുകാരന്റെ ചെവി കടിച്ചെടുത്തു...സംഭവത്തിൽ ഉടമ അറസ്റ്റിൽ... കടിച്ചുകീറുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്...കുട്ടിയുടെ തലയ്‌ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്..

വിദ്യാര്‍ത്ഥികള്‍ക്കായി ഗൊയ്ഥെ സെന്‍ട്രം 'മോഡല്‍ ജര്‍മന്‍ പാര്‍ലമെന്‍റ്' സംഘടിപ്പിച്ചു: വിജയികളായ ആറ് വിദ്യാര്‍ത്ഥികള്‍ ജര്‍മ്മന്‍ പാര്‍ലമെന്‍റ് സന്ദര്‍ശിക്കും

23 SEPTEMBER 2025 05:25 PM IST
മലയാളി വാര്‍ത്ത

More Stories...

പതിനഞ്ചാം വാർഷികത്തിളക്കത്തിൽ അശോക യൂണിവേഴ്സിറ്റി യംഗ് ഇന്ത്യ ഫെലോഷിപ്പ്; പുതിയ ബാച്ചിലേക്ക് അപേക്ഷകൾ ക്ഷണിച്ചു, തിരഞ്ഞെടുക്കപ്പെടുന്ന എല്ലാവർക്കും സ്കോളർഷിപ്പ്...

ജര്‍മ്മനിയിലെ പ്ലേഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവലില്‍ മലയാളി സംഗീത പ്രതിഭകള്‍ക്ക് ക്ഷണം: വഴികാട്ടിയായത് ഗൊയ്ഥെ സെന്‍ട്രം...

വിവിധ സൈനിക സ്‌കൂളുകളിലേക്കുള്ള പ്രവേശനത്തിനായി അപേ​ക്ഷ ക്ഷണിച്ചു

ജര്‍മ്മന്‍ ഭാഷാ പഠനം: ഗൊയ്ഥെ-സെന്‍ട്രം വിദ്യാര്‍ത്ഥികള്‍ക്ക് അലിയാന്‍സ് സര്‍വീസസും അലിയാന്‍സ് ടെക്നോളജിയും ചേര്‍ന്ന് 100 സ്കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു...

പ്ലസ് വൺ , പ്ലസ് ടുവിനോടൊപ്പം മെഡിക്കൽ - എഞ്ചിനീയറിങ് പ്രവേശന പരീക്ഷകളിൽ മികച്ച വിജയം നേടുന്നതിന് പരിശീലനം; സൈലം നാഷണൽ എൻട്രൻസ് സ്കോളർഷിപ്പ് ടെസ്റ്റ്...

ജര്‍മ്മന്‍ പാര്‍ലമെന്‍റ് പ്രവര്‍ത്തനത്തെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനായി 'മോഡല്‍ ജര്‍മ്മന്‍ പാര്‍ലമെന്‍റ്' സംഘടിപ്പിച്ചു. ജര്‍മ്മന്‍ സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ സെന്‍ട്രം പേയാട് ഗ്രീന്‍വാലി പബ്ലിക് സ്കൂളുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു.

ലെകോള്‍ ചെമ്പക ഇന്‍റര്‍നാഷണല്‍ സ്കൂളിലെ സുല്‍ത്താന്‍ നെഹാന്‍ മൗലാന മികച്ച ഡെലിഗേറ്റ് ആയും സെന്‍റ് തോമസ് സെന്‍ട്രല്‍ സ്കൂളിലെ ആലാപ് പാര്‍ത്തേ മികച്ച ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു. വിശ്വജ്യോതി പബ്ലിക് സ്കൂളിലെ മെഹ്റിന്‍ ഖുല്‍സും ഹൈ കമന്‍ഡേഷന്‍ നേടി. സര്‍വോദയ വിദ്യാലയത്തിലെ ബി അനന്തപത്മനാഭനാണ് ഏറ്റവും സ്വാധീനമുള്ള പ്രഭാഷകന്‍. മികച്ച ഫോട്ടോ ജേര്‍ണലിസ്റ്റ് ആയി ലയോളയിലെ അക്ഷയ് ജോര്‍ജ് സാമിനെയും മികച്ച പത്രപ്രവര്‍ത്തകയായി ഗുഡ് ഷെപ്പേര്‍ഡിലെ വാണി ബൈജുവിനെയും തെരഞ്ഞെടുക്കപ്പെട്ടു. ഈ വിദ്യാര്‍ഥികള്‍ക്ക് ജര്‍മ്മന്‍ പാര്‍ലമെന്‍റ് സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കും.

ക്രൈസ്റ്റ് നഗര്‍ ഇന്‍റര്‍നാഷണലിലെ സമൃദ്ധി സമ്പത്ത്, സര്‍വോദയ വിദ്യാലയയിലെ സാകാശ് നായര്‍, ക്രൈസ്റ്റ് നഗറിലെ അപൂര്‍വ ഡി പ്രവീണ്‍ എന്നിവര്‍ ഓണററി പരാമര്‍ശം നേടി. സെന്‍റ് തോമസ് സെന്‍ട്രല്‍ സ്കൂളിലെ ദിയ ശ്രീകുമാര്‍, ക്രൈസ്റ്റ് നഗര്‍ ഐ.സി.എസ്.ഇയിലെ അദ്വൈത് നായര്‍ എന്നിവര്‍ പ്രത്യേക പരാമര്‍ശവും ഭവന്‍സ് വിദ്യാ മന്ദിറിലെ ഹരിണി ആര്‍ ഗിരീഷ്, ഭാരതീയ വിദ്യാഭവനിലെ ഇന്ദുലേഖ മേനാച്ചേരില്‍ എന്നിവര്‍ പരാമര്‍ശവും നേടി.

മോഡല്‍ ജര്‍മ്മന്‍ പാര്‍ലമെന്‍റിലൂടെ ജര്‍മ്മനിയിലെ ഇരട്ട ബാലറ്റ് സംവിധാനം, ബഹുകക്ഷിപാര്‍ട്ടി ജനാധിപത്യം തുടങ്ങിയവയെക്കുറിച്ച് മനസ്സിലാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കായി. ജര്‍മ്മന്‍ പാര്‍ലമെന്‍റായ ബുണ്ടെസ്റ്റാഗിന്‍റെ മാതൃക സ്കൂളില്‍ സൃഷ്ടിച്ചു. പരിപാടിയില്‍ പാര്‍ലമെന്‍റ് അംഗങ്ങളുടേയും പാര്‍ട്ടി നേതാക്കളുടെയും നയരൂപകര്‍ത്താക്കളുടെയും ചുമതലകള്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്തു. ചാന്‍സലറെ തിരഞ്ഞെടുക്കുന്നതുള്‍പ്പെടെയുള്ള ജര്‍മ്മന്‍ പാര്‍ലമെന്‍റ് നടപടിക്രമങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഭാഗമായി. 'ജര്‍മ്മനിയുടെ മുന്നോട്ടുള്ള പാത: അഭയാര്‍ത്ഥി സംരക്ഷണവും കുടിയേറ്റ സംയോജനവും സന്തുലിതമാക്കല്‍' എന്നതായിരുന്നു മോഡല്‍ പാര്‍ലമെന്‍റിന്‍റെ അജണ്ട.

ഓരോ സ്കൂളില്‍ നിന്നും നാല് പ്രതിനിധികള്‍ക്ക് പുറമെ റിപ്പോര്‍ട്ടര്‍, ഫോട്ടോ ജേണലിസ്റ്റ് എന്നിവരുള്‍പ്പെടെ ആറ് വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്. മാധ്യമപ്രവര്‍ത്തകരായി പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ പാര്‍ലമെന്‍റ് റിപ്പോര്‍ട്ടിംഗ്, സംക്ഷിപ്ത വിവരണം, അഭിമുഖങ്ങള്‍ എന്നിവ നടത്തി.

ക്രൈസ്റ്റ് നഗര്‍ ഇന്‍റര്‍നാഷണല്‍, ഗുഡ് ഷെപ്പേര്‍ഡ്, സര്‍വോദയ ഐഎസിഎസ്ഇ, ഭാരതീയ വിദ്യാഭവന്‍, ലയോള, ക്രൈസ്റ്റ് നഗര്‍ ഇഎച്ച്എസ്എസ്, ഓക്സ്ഫോര്‍ഡ് സ്കൂള്‍, ട്രിവാന്‍ഡ്രം ഇന്‍റര്‍നാഷണല്‍, ലെകോള്‍ ചെമ്പക ഐസിഎസ്ഇ, ലെകോള്‍ ചെമ്പക ഇന്‍റര്‍നാഷണല്‍, വിമല ഹൃദയ ഐഎസ് സി, ക്രൈസ്റ്റ് നഗര്‍ മാറനല്ലൂര്‍, പട്ടം ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, സെന്‍റ് തോമസ് സെന്‍ട്രല്‍ സ്കൂള്‍ എല്‍എംഎസ്, ക്രൈസ്റ്റ് നഗര്‍ ഐസിഎസ്ഇ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി, ഭവന്‍സ് എളമക്കര, വിശ്വജ്യോതി എന്നീ സ്കൂളുകളാണ് പരിപാടിയില്‍ പങ്കെടുത്തത്.

പേയാട് ഗ്രീന്‍ വാലി ഇന്‍റര്‍നാഷണല്‍ സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയും ഗൊയ്ഥെ-സെന്‍ട്രത്തിലെ ബി1 വിദ്യാര്‍ത്ഥിയുമായ ആദിത്യ സുന്ദരേശനാണ് ഈ ആശയത്തിനു പിന്നില്‍. അക്കാദമിക് സംരംഭങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള സംരംഭമായ ടീം ഇഗ്നൈറ്റും പരിപാടിയില്‍ പങ്കാളിയായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭവാനി പുഴയിൽ കുടുങ്ങിയ വിദ്യാർഥി മരിച്ചു....  (3 minutes ago)

സൂര്യദേവന്റെ അപൂർവ ശില്പം  (18 minutes ago)

പുഴയിൽ കുടുങ്ങിയ വിദ്യാർഥി മരിച്ചു....  (23 minutes ago)

ട്രംപിന് നിരാശയെന്ന് കാരണം  (33 minutes ago)

വയോധികയുടെ കാലിൽ കൂടി ബസിന്റെ ചക്രം കയറി....  (37 minutes ago)

ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം  (45 minutes ago)

താനൊരു തൊഴിലാളി മാത്രം  (55 minutes ago)

വോട്ടർ പട്ടിക തീവ്ര പരിഷ്ക്കരണത്തിനെതിരായ ഹർജികൾ ഇന്ന് സുപ്രീംകോടതി  (1 hour ago)

മലയാളി യുവതി മരിച്ചു  (1 hour ago)

സെന്യാര്‍ ചുഴലിക്കാറ്റ് രണ്ടുദിവസം കനത്തമഴ  (1 hour ago)

‌ഇനി മുതൽ പായസവും പപ്പടവും കറികളും ഉൾപ്പെടുത്തി സദ്യയാക്കാൻ ....  (1 hour ago)

. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്..  (1 hour ago)

തദ്ദേശസ്ഥാപന പൊതുതിരഞ്ഞെടുപ്പിനുള്ള ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി  (11 hours ago)

ശബരിമല: ഒരാഴ്ച നടത്തിയത് 350 ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍; 60 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നല്‍കി  (11 hours ago)

ഭാഷാ ന്യൂനപക്ഷപ്രദേശം: ബാലറ്റ് പേപ്പറില്‍ തമിഴ്,കന്നട ഭാഷകളിലും പേരുണ്ടാകും  (11 hours ago)

Malayali Vartha Recommends