സംസ്ഥാനത്തെ മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശന പരീക്ഷകള്‍ ഇന്നു തുടങ്ങും

സംസ്ഥാനത്തെ എന്‍ജിനീയറിങ്, മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ ഇന്നു തുടങ്ങും. ഇത്തവണ ഒരുലക്ഷത്തി അറുപത്തയ്യായിരം പേരാണ് പ്രവേശന പരീക്ഷയെഴുതുന്നത്. ഇന്ന് എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള ഫിസിക്‌സ് കെമിസ്ട്രി പരീക്ഷയാണ് നടക്കുക. നാളെയാണ് മാത്തമാറ്റിക്‌സ് പരീക്ഷ. ബുധനാഴ്ച മെഡിക്കല്‍ പ്രവേശനത്തിനുള്ള കെമിസ്ട്രി ഫിസിക്‌സ് പരീക്ഷയും വ്യാഴാഴ്ച ബയോളജി പരീക്ഷയും നടക്കും.
സംസ്ഥാനത്തെ 347 കേന്ദ്രങ്ങളിലും ഡല്‍ഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലെ നാലു കേന്ദ്രങ്ങളിലുമായി രാവിലെ പത്തുമുതല്‍ 12.30 വരെയാണ് പരീക്ഷ. മേയ് 25ന് അകം ഫലം പ്രസിദ്ധീകരിക്കനാണ് ശ്രമം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha