ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ (ബിഎസ്എഫ്) ടെക്നിക്കൽ ഗ്രൂപ്പ് സി കംബാറ്റെെസ്ഡ്) തസ്തികയിലെ 207 ഒഴിവുകളിലേക്കു വിജ്ഞാപനമായി

ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ (ബിഎസ്എഫ്) ടെക്നിക്കൽ ഗ്രൂപ്പ് സി കംബാറ്റെെസ്ഡ്) തസ്തികയിലെ 207 ഒഴിവുകളിലേക്കു വിജ്ഞാപനമായി. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. മോട്ടോർ ട്രാൻസ്പോർട്ട് വർക്ഷോപ് വിഭാഗത്തിലാണ് അവസരം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലെെ 23.
ഒഴിവുള്ള വിഭാഗങ്ങളും എണ്ണവും ചുവടെ.
വെഹിക്കിൾ മെക്കാനിക്-50
ഒട്ടോ ഇലക്ട്രീഷ്യൻ-17
വെൽഡർ-19
അപ്ഹോൾസ്റ്റർ-22
ടർണർ-൧൪
കാർപെന്റർ-20
സ്റ്റോർ കീപ്പർ-14
പെയിന്റർ-18
വാൾക്കനെെസ്/ ഒാപ്പറേറ്റർ ടയർ റിപ്പയർ പ്ലാന്റ്- 7
ഫിറ്റർ-11
ബ്ലാക്ക് സ്മിത്/ ടിൻ സ്മിത്- 15.
യോഗ്യത: പത്താം ക്ലാസ് ജയം/ തത്തുല്യം. പ്രസ്തുത ട്രോഡിൽ ഐടിഐ ജയം.
അല്ലെങ്കിൽ പ്രസ്തുത ട്രേഡിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 18-25 വയസ്. 2018 ജൂലെെ 23 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. യോഗ്യരായവർക്ക് നിയമാനുസൃത ഇളവ്.
ശമ്പളം : 21,700-69,100 രൂപ.
അപേക്ഷിക്കുന്നതുൾപ്പെടെയുള്ള വിശദവിവരങ്ങൾക്കു വെബ്സെെറ്റ് www.bsf.nic.in കാണുക.
https://www.facebook.com/Malayalivartha



























