കേന്ദ്ര സർക്കാരിനു കീഴിലെ വിവിധ അർധ സൈനിക വിഭാഗങ്ങളിലേക്ക് മെഗാനിയമനം. കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) വിഭാഗത്തിൽ 54,953 പേർക്കാണ് അവസരം.

കേന്ദ്ര സർക്കാരിനു കീഴിലെ വിവിധ അർധ സൈനിക വിഭാഗങ്ങളിലേക്ക് മെഗാനിയമനം. കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) വിഭാഗത്തിൽ 54,953 പേർക്കാണ് അവസരം.
അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 20
സിആർപിഎഫ് (കേന്ദ്ര റിസർവ് പൊലീസ് സേന), ബിഎസ്എഫ് (അതിർത്തി രക്ഷാസേന), ഐടിബിപി (ഇന്തോ–ടിബറ്റൻ അതിർത്തിസേന), സിഐഎസ്എഫ് (കേന്ദ്ര വ്യവസായ സുരക്ഷാസേന), എസ്എസ്ബി (സശസ്ത്ര സീമാ ബൽ), അസം റൈഫിൾസ്, എൻഐഎ (ദേശീയ അന്വേഷണ ഏജൻസി), സെക്രട്ടേറിയറ്റ് സുരക്ഷാ സേന എന്നിവയിലാകും നിയമനം.
പുരുഷൻമാർക്ക് 47,307 ഒഴിവുകളും സ്ത്രീകൾക്ക് 7646 ഒഴിവുകളുമാണുള്ളത്. കൂടുതൽ ഒഴിവ് സിആർപിഎഫിലാണ് – 21,566. പത്താം ക്ലാസ് ജയിച്ച 18നും 23നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ശമ്പള സ്കെയിൽ: 21,700– 69,100 രൂപ.
കംപ്യൂട്ടർ പരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ, ശാരീരികനിലവാര പരീക്ഷ, മെഡിക്കൽ ടെസ്റ്റ് എന്നിവയുണ്ടാകും.
വിശദാംശങ്ങൾ: https://ssc.nic.in
https://www.facebook.com/Malayalivartha