RRCAT: 50 ട്രേഡ് അപ്രന്റിസ്

കേന്ദ്ര ആണവോർജ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന രാജാ രാമണ്ണ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്‌നോളജി ട്രേഡ് അപ്രന്റിഷിപ്പിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
ട്രേഡ് ഒഴിവുകൾ : ഫിറ്റർ-14, മെഷീനിസ്റ്റ്-3, ടർണർ-4 , ഡ്രോട്സ്മാൻ ( മെക്കാനിക്കൽ )-4 , ഇലക്ട്രീഷ്യൻ-8 , ഇലക്ട്രോണിക്‌സ് മെക്കാനിക്ക് -9, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്കൽ )-2 , റഫ്രിജറേഷൻസ് ആൻഡ് എ. സി.മെക്കാനിക്ക് -2, മേസൺ (ബിൽഡിങ് കൺസ്ട്രക്ഷൻ)-1 , സർവേയർ-1 ,പ്ലംബർ-1 ,ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജി സിസ്റ്റം മെയിൻഡനൻസ് - 1 യോഗ്യത: അനുബന്ധ ട്രേഡിൽ ഐ.ടി.ഐ. വിജയം. പ്രായം 2018 ഒക്ടോബർ 15 ന് 18 നും 22 നും ഇടയിൽ ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഇളവുകൾ ഉണ്ടായിരിക്കും. 7200 രൂപ സ്റ്റയ്പ്പൻഡ് ആയി ലഭിക്കുന്നതാണ്. അപേക്ഷിക്കുന്ന വിധം: അപേക്ഷിക്കുന്നതിനു മുന്നോടിയായി നാഷണൽ അപ്രന്റിഷിപ്പ് പോർട്ടലിൽ (www.apprenticeship.gov.in) പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടാകണം. രാജാ രാമണ്ണ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നൊളജിയിലേക്ക് www.rrcat.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.വെബ്‌സൈറ്റിലുള്ള വിജ്ഞാപനം വായിച്ച് മനസ്സിലാക്കിയശേഷം മാത്രമേ അപേക്ഷിക്കാവു. ഇനി പറയുന്നവ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം: Date of Birth certificate,10th standard board examination mark sheet / certificate, ITI mark sheet and National Trade Certificate,Aadhaar Card,Passport size colour photograph,Signature,Caste certificate (if applicable),Disability certificate (if applicable).jpg/pdf ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യാം.ഫയൽ സൈസ് 300 കെ.ബിയിൽ കൂടരുത്.അപേക്ഷാ ഫോമിന്റെ പ്രിന്റ് എടുത്ത് സൂക്ഷിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 10 നു മുൻപ് അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.apprenticeship.gov.in www.rrcat.gov.inhttps://www.facebook.com/Malayalivartha