റെഡ്‌കോയിൽ 43 ഒഴിവ്

കണ്ണൂർ ആസ്ഥാനമായുള്ള ദി റീജൃണൽ അഗ്രോ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോ-ഓപ്പറേറ്റിവ് ഓഫ് കേരള ലിമിറ്റഡിൽ (റെഡ്‌കോ) ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു.
മൊത്തം 43 ഒഴിവുകളാണുള്ളത്.
എട്ട് തസ്തികകളിലാണ് അവസരം.ജൂനിയർ ക്ലർക്ക് 20,മെക്കാനിക്കൽ അറ്റൻഡർ 16 എന്നിവയാണ്.
കൂടുതൽ ഒഴിവുള്ള തസ്തികകൾ.
1.ജൂനിയർ ക്ലാർക്ക്:
ഈ തസ്തികയിലേക്ക് 20 ഒഴിവുകളാണുള്ളത്.
യോഗ്യത : ബി.കോം (വിത്ത് കോ-ഓപ്പറേഷൻ)അല്ലെങ്കിൽ ബി.എ./ബി.എസ്‌സി/ബി.കോം. വിത്ത് എച്.ഡി. സി./ജെ.ഡി.സി. അല്ലെങ്കിൽ കേരളം അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയുടെ ബി.എസ്‌സി. കോ-ഓപ്പറേഷൻ.
2.മെക്കാനിക്കൽ അറ്റൻഡർ:
ഈ തസ്തികയിലേക്ക് 16 ഒഴിവുകളാണുള്ളത്.
യോഗ്യത: മെക്കാനിക്കൽ /ഇലക്ട്രിക്കൽ ട്രേഡിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റ്.
3. ഡ്രൈവർ
ഈ തസ്തികയിൽ ഒരു ഒഴിവാണുള്ളത്.
യോഗ്യത: ഏഴാം ക്ലാസ്സും എൽ.എം.വി ഡ്രൈവിംഗ് ലൈസൻസും,രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
4.റിസപ്‌ഷനിസ്റ്റ് കം മലയാളം ടൈപ്പിസ്റ്റ്:
ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്.
യോഗ്യത : എസ്.എസ്.എൽ.സി.,കെ.ജി.ടി.ഇ. ഇംഗ്ലീഷ് ഹയർ ആൻഡ് മലയാളം ലോവർ.
5.ഇലക്ട്രീഷ്യൻ:
ഈ തസ്തികയിലേക്ക് രണ്ട് ഒഴിവുകളാണുള്ളത്.
യോഗ്യത: ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.
6.മെക്കാനിക്ക്:
ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്.
യോഗ്യത: മെക്കാനിക്കൽ / ഇലക്ട്രിക്കൽ ട്രേഡിൽ ഡിപ്ലോമയും മൂന്നുവർഷത്തെ പരിചയവും.
7.അക്കൗണ്ടന്റ് കം സ്റ്റോർ കീപ്പർ(ഫ്രൂട്ട് കാനിംഗ് യൂണിറ്റ്)
ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്.
യോഗ്യത: കോസ്റ്റിങ് ഐച്ഛികവിഷയമായ ബി.കോം.
8.ഡ്രാഫ്റ്റ്സ്മാൻ (പമ്പ് സെറ്റ് നിർമാണ ഫാക്റ്ററി)
ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്.
യോഗ്യത: ഐ.ടി.ഐ. സർട്ടിഫിക്കറ്റ് ഇൻ ഡിപ്ലോമ (മെക്കാനിക്കൽ ട്രേഡ്),മേഷിനറി മെയിന്റനൻസിൽ രണ്ടു മുതൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.
01.01.2018 നു 40 വയസ്സാണ് എല്ലാ തസ്തികകളിലേക്കുമുള്ള ഉയർന്ന പ്രായപരിധി.സംവരണത്തിന് അര്ഹതയുള്ളവർക്ക് കെ.സി.എസ്. ആക്ട് ചട്ടങ്ങൾക്കാനുസരിച്ച ഇളവുകൾ ലഭിക്കും.
സ്വയം തയ്യാറാക്കിയ അപേക്ഷ ജനനത്തീയതി,യോഗ്യത,സംവരണം തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം അയയ്ക്കേണ്ടതാണ്.
വിലാസം : മാനേജിങ് ഡയറക്റ്റർ
റെയ്ഡ്കോ കേരള ലിമിറ്റഡ്,പി.ബി.നമ്പർ-407,എസ്.പി.സി.എ. റോഡ്,കണ്ണൂർ -670 002
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 8 നു മുൻപ് അപേക്ഷ സമർപ്പിക്കുക.
https://www.facebook.com/Malayalivartha