തിരുവനന്തപുരത്തും കണ്ണൂരും അസിസ്റ്റന്റ്‌പ്രൊഫസർ ഒഴിവുകൾ

പൂജപ്പുര എല്‍.ബി.എസ് വനിത എന്‍ജിനീയറിംഗ് കോളേജില്‍ സിവില്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ്‌പ്രൊഫസറെയും ഹ്യുമാനിറ്റീസ്/ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചര്‍മാരുടെയും ഒഴിവുകളുണ്ട്
സിവില്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ എം.ടെക് യോഗ്യതയുള്ളവരും മറ്റ് വിഷയങ്ങളില്‍ എം.എ/എം.എസ്.സി, നെറ്റ് യോഗ്യതയുള്ള ഉദേ്യാഗാര്‍ത്ഥികളും 27ന് രാവിലെ 9.30ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എഴുത്തുപരീക്ഷയ്ക്കും ഇന്റര്‍വ്യൂവിനും വേണ്ടി ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0471 2343395, 2349232
കണ്ണൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജിൽ വാക്ക് - ഇന്‍ - ഇന്റര്‍വ്യൂ ആഗസ്റ്റ് 6 - ന്
കണ്ണൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജിലെ ദ്രവ്യഗുണ, അഗദതന്ത്ര, രചനാശരീര വകുപ്പുകളില്‍ ഒഴിവുളള അദ്ധ്യാപക തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നടത്തുന്നതിന് ആഗസ്റ്റ് 6 - ന് രാവിലെ 11 - ന് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ വാക്ക് - ഇന്‍ - ഇന്റര്‍വ്യൂ നടത്തും. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ജനന തീയ്യതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകര്‍പ്പുകളും, ബയോഡാറ്റയും സഹിതം അന്നേ ദിവസം ഹാജരാകണം. നിയമനം ഒരു വര്‍ഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ ഏതാണോ ആദ്യം അത് വരെയായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ കോളേജ് ഓഫീസില്‍ നിന്ന് പ്രവൃത്തി ദിവസങ്ങളില്‍ അറിയാം
https://www.facebook.com/Malayalivartha