റെയിൽവെ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷനിൽ അവസരം

റെയിൽവെ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷനിൽ സൂപ്പർവൈസർ (ഹോസ്പിറ്റാലിറ്റി) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു .
മൊത്തം 120 ഒഴിവുകളാണുള്ളത് . രണ്ടു വർഷത്തെ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. വോക്ക് ഇൻ ഇന്റർവ്യൂ മുഖേനയാണ് തിരഞ്ഞെടുപ്പ് നടത്തുക .
കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലാണ് അവസരം ഉണ്ടാകുക
.
യോഗ്യത: ബിഎസ്‌സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ. എഫ് ആൻഡ് ബി ഇൻഡസ്ട്രിയിൽ (പ്രൊഡക്ഷൻ/ സർവീസ്/ ഇൻഡസ്ട്രിയൽ കേറ്ററിങ് തുടങ്ങിയവ) കുറഞ്ഞതു രണ്ടു വർഷം ജോലിപരിചയം വേണം. എഫ്എസ്എസ്എഐ അംഗീകൃത യൂണിറ്റുകളിൽ നിന്നുള്ള ജോലിപരിചയം മാത്രമേ പരിഗണിക്കൂ.
അപേക്ഷകർക്കു 2018 ജൂലൈ ഒന്നിനു 30 വയസ് കവിയാണ് പാടുള്ളതല്ല. സംവരണവിഭാഗക്കാർക്കു വയസിളവ് ലഭിക്കുന്നതായിരിക്കും .
ശമ്പളം: 25000 രൂപ. മറ്റാനുകൂല്യങ്ങളും ഉണ്ടാകും
തിരഞ്ഞെടുപ്പ്: ചെന്നൈ, ബെംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളിൽ വോക്ക് ഇൻ ഇന്റർവ്യൂ നടത്തും. തിരുവനന്തപുരത്ത് കോവളം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് കേറ്ററിങ് ടെക്നോളജി ആൻഡ് അപ്ലൈഡ് നൂട്രിഷനിൽ ജൂൺ 29 നാണ് ഇന്റർവ്യൂ. സമയം രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ.
വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾക്കും ഇന്റർവ്യൂ സമയത്തു സമർപ്പിക്കാനുള്ള അപേക്ഷാഫോമിനും www.irctc.com എന്ന വെബ്സൈറ്റ് കാണുക.
https://www.facebook.com/Malayalivartha