ഡൽഹിയിൽ 1650 ഒഴിവ്
26 JULY 2018 10:59 AM IST

മലയാളി വാര്‍ത്ത
ഡൽഹി സർക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമവകുപ്പിലും സർവീസസ് ഡിപ്പാർട്ട്മെന്റിലും ഒഴിവുകളുള്ള വിവിധ തസ്തികകളിലേക്ക് ഡൽഹി സബോഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചിരുന്നു .
ആകെ 1650 ഒഴിവുകളാണുള്ളത്.
ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
ഫാർമസിസ്റ്റ്
യോഗ്യത : ബി.ഫാം അല്ലെങ്കിൽ സയൻസ് സ്ട്രീമിൽ പ്ലസ്ടുവും ഫാർമസിയിൽ ഡിപ്ലോമയും.
പ്രായം 18 നും 30 നും ഇടയിൽ ആയിരിക്കണം.
നഴ്സിംഗ് ഓഫീസർ :
യോഗ്യത : പത്താം ക്ലാസ് വിജയം. നഴ്സിങ്ങിലും മൈൻഡ് വൈഫറിയിലും എ.ഗ്രേഡ് സർട്ടിഫിക്കറ്റ് .ഹിന്ദി സംസാരിക്കാൻ അറിയണം.
പ്രായം 30 വയസ്സിൽ താഴെ ആയിരിക്കണം.
ഒക്യുപെഷണൽ തെറാപ്പിസ്റ്റ് :
യോഗ്യത : സയൻസ് സ്ട്രീമിൽ ഹയര്സെക്കന്ഡറിയും ഒക്യുപെഷണൽ തെറാപ്പിയിൽ ഡിപ്ലോമയും.കൂടാതെ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം.
പ്രായം 21 നും 32 നും ഇടയിൽ ആയിരിക്കണം.
ടെക്‌നോളജി അസിസ്റ്റൻഡ് (ഒഫ്താൽമോളജി ):
യോഗ്യത : ഒഫ്താൽമിക് ടെക്നിക്കിൽ ബിരുദം.രണ്ടുവർഷം പ്രവൃത്തിപരിചയം.
പ്രായം 27 വയസ്സിൽ താഴെ ആയിരിക്കണം.
ഡെന്റൽ ഹൈജീനിസ്റ്റ് :
യോഗ്യത : പത്താംക്ലാസ്,ഡെന്റൽ ഹൈജീനിസ്റ്റ് സർട്ടിഫിക്കറ്റും രജിസ്‌ട്രേഷനും കൂടാതെ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം അനിവാര്യം
പ്രായപരിധി 32 വയസ്സിൽ താഴെ ആയിരിക്കണം.
ലാബ് ടെക്‌നീഷ്യൻ (ഗ്രേഡ് IV):
മെഡിക്കൽ ലാബ് ടെക്നൊളജിയിൽ ബിരുദം.അല്ലെങ്കിൽ സയൻസ് സ്ട്രീമിൽ മെട്രിക്കുലേഷൻ /ഹയർസെക്കണ്ടറി,എം.എൽ.ടിയിൽ ഡിപ്ലോമയും മൂന്നുവർഷം പ്രവർത്തിപരിചയവും.
പ്രായം 18 നും 27 നും ഇടയിൽ ആയിരിക്കണം.
റേഡിയോഗ്രാഫർ :
സയൻസ് സ്ട്രീമിൽ സീനിയർ സെക്കണ്ടറി (10 +2 ), റേഡിയോഗ്രാഫിയിൽ സർട്ടിഫിക്കറ്റ് (രണ്ടുവർഷത്തെ ) / ഡിപ്ലോമ /ബിരുദം.
പ്രായം 18 നും 27 നും ഇടയിൽ ആയിരിക്കണം.
സ്പീച് തെറാപ്പിസ്റ്റ് :
യോഗ്യത : സയൻസ് / ആർട്ട്സ് / നഴ്സിംഗ് ബിരുദം.രണ്ടുവർഷത്തെ പ്രവൃത്തിപരിചയം കൂടാതെ വിവിധ ഭാഷകളിൽ ജോലിചെയ്യാനുള്ള പരിചയം അഭിലഷണീയം.
പ്രായപരിധി 32 വയസ്സ്.
അസിസ്റ്റൻഡ് ഡയറ്റിഷ്യൻ :
ഹോം സയൻസ് / ഹോം ഇക്കണോമിക്സ് ഒരു വിഷയമായി പഠിച്ച സയൻസിൽ ബിരുദം.ഡയറ്ററിയിൽ ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ്.കൂടാതെ ഒരു വര്ഷം പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി 32 വയസ്സ് .
മെഡിക്കൽ റെക്കോഡ് ക്ലാർക്ക് :
യോഗ്യത : ഇംഗ്ലീഷ് നന്നായി പഠിച്ച പത്താം ക്ലോസ്സ് വിജയം അല്ലെങ്കിൽ തത്തുല്യം.ഇംഗ്ലീഷിൽ മിനിറ്റിൽ 30 വാക്ക് അല്ലെങ്കിൽ ഹിന്ദിയിൽ മിനിറ്റിൽ 25 വാക്ക് ടൈപ്പിംഗ് വേഗം വേണം.
പ്രായം 18 നും 27 നും ഇടയിൽ ആയിരിക്കണം.
ഓക്സിലറി നേഴ്സ് മിഡ്‌വൈഫ് :
യോഗ്യത :ഓക്സിലറി നേഴ്സ് മിഡ്‌വൈഫ് രജിസ്‌ട്രേഷൻ.
പ്രായപരിധി 18 നും 32 നും ഇടയിൽ ആയിരിക്കണം.
ലാബ് അസിസ്റ്റൻഡ് ( ഗ്രൂപ്പ് IV) :
സയൻസ് സ്ട്രീമിൽ മെട്രിക്കുലേഷൻ / ഹയർ സെക്കണ്ടറി.മെഡിക്കൽ ലബോറട്ടറി ടെക്നിക്‌സിൽ ഡിപ്ലോമ അല്ലെങ്കിൽ മെഡിക്കൽ ലബോറട്ടറി ടെക്‌നോളജിയിൽ 10 +2 വൊക്കേഷണൽ കോഴ്സ്.
പ്രായം 18 നും 27 നും ഇടയിൽ ആയിരിക്കണം.
ഫിസിയോ തെറാപ്പിസ്റ്റ് :
യോഗ്യത : സയൻസ് സ്ട്രീമിൽ ഹയർ സെക്കൻഡറിയും ഫിസിയോതെറാപ്പിയിൽ ഡിപ്ലോമയും.
രണ്ടുവർഷത്തെ പ്രവൃത്തിപരിചയം അനിവാര്യമാണ്.
പ്രായം 32 വയസ്സിൽ താഴെ ആയിരിക്കണം.
സോഷ്യൽ വർക്കർ :
യോഗ്യത : സോഷ്യൽ സയൻസിൽ ബിരുദാനന്തരബിരുദം. ഗവേഷണത്തിൽ രണ്ടുവർഷം പരിചയം.
പ്രായം 21 നും 32 നും ഇടയിൽ ആയിരിക്കണം.
ടെക്നിക്കൽ അസിസ്റ്റൻഡ് :
യോഗ്യത : സയൻസിൽ മെട്രിക്കുലേഷൻ / സീനിയർ സെക്കൻഡറി .ഓപ്പറേഷൻ റൂം അസിസ്റ്റൻഡ് കോഴ്സ് വിജയിച്ചിരിക്കണം.അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ബി.എസ്.സി. ബിരുദവും മൂന്നു വര്ഷം പ്രവൃത്തിപരിചയവും
പ്രായപരിധി 27 വയസ്സ്.
അസിസ്റ്റൻഡ് സെക്യൂരിറ്റി ഓഫീസർ :
യോഗ്യത :മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.അഞ്ചു വർഷം സൈനിക സേവനം.ഹിന്ദി മനസ്സിലാക്കാൻ കഴിയണം.
പ്രായം 37 വയസ്സ്.
ലാബ് ടെക്‌നീഷ്യൻ ഗ്രേഡ് III :
യോഗ്യത :ബി.എസ്‌സി . ബിരുദവും ഒരു വർഷം പ്രവൃത്തി പരിചയവും.അല്ലെങ്കിൽ സയൻസിൽ മെട്രിക്കുലേഷൻ / സീനിയർ സെക്കണ്ടറിയും ആറു വർഷം പ്രവൃത്തിപരിചയവും.അല്ലെങ്കിൽ സയൻസിൽ മെട്രിക്കുലേഷൻ / സീനിയർ സെക്കണ്ടറിയും എം.എൽ.ടി. കോഴ്‌സും മൂന്നു വർഷം പ്രവൃത്തിപരിചയവും.
പ്രായം 21 നും 32 നും ഇടയിൽ ആയിരിക്കണം.
അസിസ്റ്റൻഡ് :
യോഗ്യത :സയൻസ് സ്ട്രീമിൽ മെട്രിക്കുലേഷൻ / ഹയർ സെക്കൻഡറി .ഓപ്പറേഷൻ റൂം അസിസ്റ്റൻഡ് കോഴ്സ്.
പ്രായം 27 വയസ്സിൽ താഴെ ആയിരിക്കണം.
ഗ്രേഡ് IV / ജൂനിയർ അസിസ്റ്റൻഡ് :
യോഗ്യത : പ്ലസ് ടു വിജയവും ഇംഗ്ലീഷിൽ മിനിറ്റിൽ 35 വാക്ക് അല്ലെങ്കിൽ ഹിന്ദിയിൽ മിനിറ്റിൽ 30 വാക്ക് ടൈപ്പിംഗ് വേഗം .
പ്രായപരിധി 18 നും 27 നും ഇടയിൽ ആയിരിക്കണം.
സ്‌റ്റെനോഗ്രാഫർ :
യോഗ്യത : പ്ലസ്ടു വിജയം ഇംഗ്ലീഷിൽ ഷോർട് ഹാൻഡിൽ മിനിറ്റിൽ 80 വാക്കും ടൈപ്‌റൈറ്റിങ്ങിൽ മിനിറ്റിൽ 40 വാക്കും അല്ലെങ്കിൽ ഹിന്ദി ഷോർട്ട് ഹാൻഡിൽ മിനിറ്റിൽ 80 വാക്കും ടൈപ്പ്‌റൈറ്റിങ്ങിൽ മിനിറ്റിൽ 35 വാക്കും വേഗം
പ്രായപരിധി 18 നും 27 നും ഇടയിൽ ആയിരിക്കണം.
വിശദമായ വിജ്ഞാപനം www.dssb.delhigovt.nic.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.യോഗ്യത, പ്രായം ശമ്പളം, എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇതിൽ ലഭ്യമാണ്.ഉയർന്ന പ്രായപരിധിയിൽ എസ്.സി. ,എസ്.ടി. ,ഓ.ബി.സി. വിഭാഗക്കാർക്കും അംഗപരിമിതർക്കും വിമുക്തഭടർക്കും ചട്ടപ്രകാരമുള്ള ഇളവുകൾ ലഭിക്കുന്നതായിരിക്കും.
എഴുത്തുപരീക്ഷയിലൂടെ ആയിരിക്കും തിരഞ്ഞെടുപ്പ് ഉണ്ടാകുക ജനറൽ അവെർനസ് , ജനറൽ ഇന്റലിജന്റ് ആൻഡ് റീസണിങ് ,അരിതമെറ്റിക് ആൻഡ് ന്യുമറിക്കൽ എബിലിറ്റി ,ഹിന്ദി ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം എന്നിവയെ അടിസ്ഥാനമായാക്കിയാണ് പരീക്ഷ .വിശദമായ സിലബസ് വെബ്സൈറ്റിൽ ലഭ്യമാണ്.ഡൽഹിയിൽ മാത്രമായിരിക്കും പരീക്ഷാ കേന്ദ്രങ്ങൾ
100 രൂപയാണ് അപേക്ഷാഫീസ്. വനിതകൾ ,എസ്.സി. ,എസ്.ടി.വിഭാഗക്കാർ ,അംഗപരിമിതർ,വിമുക്തഭടർ എന്നിവർ ഫീസ് അടയ്‌ക്കേണ്ടതില്ല.മറ്റുള്ളവർക്ക് ഓൺലൈനായി ഫീസ് അടയ്‌ക്കേണ്ട സൗകര്യമുണ്ട്.
www.dssb.delhigovt.nic.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം അപേക്ഷിക്കുന്നതിനു മുൻപ് വിജ്ഞാപനം വ്യക്തമായി വായിച്ചു മനസ്സിലാക്കേണ്ടതാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 13 ആണ്.