ഇർക്കോണിൽ എഞ്ചിനീയർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു - ആഗസ്റ്റ് 25 ന് മുൻപ് അപേക്ഷിക്കണം.

ഇർക്കോണിൽ മൂന്നു വർഷത്തെ കരാർ അടിസ്ഥാനത്തിൽ എൻജിനീയർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.സെപ്റ്റംബറിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂ , ശാരീരിക ക്ഷമതാ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. തെരഞ്ഞെടുക്കുന്നവർക്ക് 80000 -100000 എന്ന സ്കൈയിലിൽ പ്രതിമാസ ശമ്പളം ഉണ്ടായിരിക്കും. താൽപ്പര്യമുള്ളവർ ആഗസ്റ്റ് 25 ന് മുൻപ് അപേക്ഷിക്കണം
യോഗ്യത
അപേക്ഷകർ സിവിൽ എഞ്ചിനീയറിംഗ് ബിരുദമുള്ളവരായിരിക്കണം. ഒമ്പതുമുതൽ പതിനെട്ട് വർഷം വരെ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. അപേക്ഷകർ 1968 ന് ശേഷം ജനിച്ചവരായിരിക്കണം.
അപേക്ഷാ ഫോം http://www.irconisl.com/ എന്ന ഇർക്കോൺ ഒഫീഷ്യൽ വെബ്സൈറ്റിൽ ലഭ്യമാണ്.
പൂരിപ്പിച്ച അപേക്ഷ ,
Chief Executive Officer,
Ircon Infrastructure & Services Limited,
C-4, District Centre,
Saket,
New Delhi - 110 017. എന്ന വിലാസത്തിൽ ആഗസ്റ്റ് 25 ന് മുൻപ് അയക്കണം.
അപേക്ഷ അയക്കുന്ന കവറിന്റെ പുറത്ത് ഏതു പോസ്റ്റിലേക്കാണ് അപേക്ഷിക്കുന്നത് എന്ന് ( "Application for the post of *name of the post*")
എഴുതിയിരിക്കണം
https://www.facebook.com/Malayalivartha