തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറിംഗില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറിംഗില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനിയറിംഗ് വിഭാഗത്തില്‍ അഡ്‌ഹോക് അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം.
കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ 60 ശതമാനം മാര്‍ക്കോടെ ബി.ടെക്, എം.ടെക് ബിരുദം ഉള്ളവര്‍ വിശദമായ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം 30 ന് രാവിലെ 10 ന് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ എത്തണം. ഫോണ്‍: 0471 2515564.
https://www.facebook.com/Malayalivartha