സൗത്ത് സെൻട്രൽ റെയിൽവേയിൽ കായികതാരങ്ങൾക്ക് അവസരം.
27 JULY 2018 11:08 AM IST

മലയാളി വാര്‍ത്ത
മൊത്തം 21 ഒഴിവുകളാണുള്ളത്.
അത്ലറ്റിക്സ് ,ബാസ്‌ക്കറ്റ് ബോൾ ,ബോക്സിങ് , ക്രിക്കറ്റ് , ഹാൻഡ് ബോൾ , കബഡി,ഘോ -ഘോ ,വോളിബോൾ , ഭാരോദ്വഹനം എന്നിവയിലാണ് അവസരം.
വിദ്യാഭ്യാസ യോഗ്യത : 1900 രൂപ ഗ്രേഡ് പേ ഉള്ള തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് പത്താം ക്ലാസ് വിജയവും ഐ.ടി.ഐ.യും . ഗ്രേഡ് പേ 2000 / 1900 രൂപ വരുന്ന മറ്റു തസ്തികകളിലേക്ക് പ്ലസ് ടുവുമാണ് യോഗ്യത ഉണ്ടായിരിക്കുക.
കായിക നേട്ടങ്ങൾ : ലോകകപ്പ് (ജൂനിയർ / സീനിയർ ) , ലോക ചാമ്പ്യൻഷിപ്പ് (ജൂനിയർ / സീനിയർ ) ,ഏഷ്യൻ ഗെയിംസ് (സീനിയർ ) , കോമൺവെൽത് ഗെയിംസ് (സീനിയർ ), എന്നിവയിൽ ഏതെങ്കിലും ഒന്നിൽ രാജ്യത്തെ പ്രതിനിധാനം ചെയ്ത് പങ്കാളിത്തം. അല്ലെങ്കിൽ കോമൺവെൽത് ഗെയിംസ് (ജൂനിയർ / സീനിയർ ), ഏഷ്യൻ ഗെയിംസ് / ഏഷ്യ കപ്പ് (ജൂനിയർ / സീനിയർ ), സാഫ് ഗെയിംസ് (സീനിയർ ), വേൾഡ് റെയിൽവേ ചാമ്പ്യൻഷിപ്പ് (സീനിയർ ) എന്നിവയിലൊന്നിൽ മൂന്നാം സ്ഥാനം അല്ലെങ്കിൽ ദേശീയ ചാമ്പ്യൻഷിപ്പിൽ (സീനിയർ / യൂത്ത് / ജൂനിയർ ) കുറഞ്ഞത് മൂന്നാം സ്ഥാനം . അല്ലെങ്കിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ മേൽനോട്ടത്തിൽ നടക്കുന്ന ദേശീയ ഗെയിംസിൽ കുറഞ്ഞത് മൂന്നാം സ്ഥാനം അല്ലെങ്കിൽ ഫെഡറേഷൻ കപ്പ് (സീനിയർ ) ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം.
എസ് .സി. , എസ്. ടി വിഭാഗക്കാർ ,വിമുക്തഭടർ , അംഗപരിമിതർ, വനിതകൾ മറ്റുപിന്നോക്ക വിഭാഗക്കാർ എന്നിവർക്ക് 250 രൂപയാണ് അപേക്ഷാഫീസ്.മറ്റുള്ളവർക്ക് 500 രൂപയാണ് . Financial Advbisor & Chief Accounts Officer ,South Central Railway എന്ന പേരിൽ Secunderabad-ൽ മാറാവുന്ന ഇന്ത്യൻ പോസ്റ്റൽ ഓർഡർ / ബാങ്ക് ഡ്രാഫ്റ്റായാണ് ഫീസ് അടയ്‌ക്കേണ്ടത്.
അപേക്ഷാഫോമിന്റെ മാതൃക www.scr.indianrailways.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. A4 പേപ്പറിൽ പ്രിന്റ് എടുക്കണം. അപേക്ഷാഫോം പൂരിപ്പിച്ച സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച അനുബന്ധ രേഖകൾ സഹിതം അപേക്ഷിക്കേണ്ടതാണ് വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം വിശദമായി വായിച്ചുമനസ്സിലാക്കിയ ശേഷം അപേക്ഷ പൂരിപ്പിക്കുക. 23 x 10 സെ. മീ വലുപ്പമുള്ള തപാൽകവർ ഉദ്യോഗാര്ഥിയുടെ വിലാസം രേഖപ്പെടുത്തി അപേക്ഷയോടൊപ്പം അയക്കേണ്ടതാണ്.
വിലാസം : The Senior Perosnnel Officer (Recruitment )
Room No .416
Office of the Principal Chief Perosnnel Officer
4th Floor , Rail Nilayam
Secunderabad - 500025
(Telangana)
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 21 നു മുൻപ് അപേക്ഷ സമർപ്പിക്കുക