നോർത്ത് വെസ്റ്റേൺ റയിൽവേയിൽ നിയമനം

അത്ലറ്റിക്സ് ,ബോക്സിങ് ,ചെസ്സ് ,ക്രിക്കറ്റ് ,സൈക്ലിങ് , പവർ ലിഫ്റ്റിങ് ,വെയ്റ്റ് ലിഫ്റ്റിങ് , ഷൂട്ടിങ് , റസ്‌ലിങ് എന്നിവയിലാണ് അവസരം. മൊത്തം 21 ഒഴിവുകളാണുള്ളത്.
വിദ്യാഭ്യാസ യോഗ്യത : ശമ്പള സ്കെയിൽ 5 (ഗ്രേഡ് പേ 2800 രൂപ )- ബിരുദം
ശമ്പള സ്കെയിൽ 4 (ഗ്രേഡ് പേ 2400 രൂപ ) - സ്‌റ്റെനോഗ്രാഫർ തസ്തികയിലേക്ക് പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടാകണം കൂടാതെ ടൈപ്പിംഗ് അറിഞ്ഞിരിക്കണം.ഇലക്ട്രിക്കൽ സിഗ്നൽ മെയിന്റെയിനർ തസ്തികയിലേക്ക് ബി. എസ്.സി. (ഫിസിക്സ് ) അല്ലെങ്കിൽ സയൻസ് സ്ട്രീമിൽ ഹയർസെക്കണ്ടറി.
ശമ്പള സ്കെയിൽ 2/ 3 (ഗ്രേഡ് പേ 1900/ 2000 രൂപ ) പ്ലസ്ടു പാസ് അല്ലെൻബഗിൽ പത്താം ക്ലാസും ഐ.ഐ .ടി. ഉം
കായികനേട്ടങ്ങൾ : ശമ്പള സ്കെയിൽ 4 / 5 (ഗ്രേഡ് പേ 2400 / 2800 രൂപ ) - ഒളിമ്പിക് ഗെയിംസിൽ (സീനിയർ ) രാജ്യത്തെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തിട്ടുണ്ടാകണം. അല്ലെങ്കിൽ ലോകകപ്പ് (ജൂനിയർ / സീനിയർ ) , ലോകകപ്പ് ചാമ്പ്യൻഷിപ്പ് (ജൂനിയർ /സീനിയർ ) ,ഏഷ്യൻ ഗെയിംസ് ( സീനിയർ ) ,കോമൺവെൽത് ക്ലെസ്വാ (സീനിയർ ) എന്നിവയിൽ ഏതെങ്കിലും ഒന്നിൽ മൂന്നാം സ്ഥാനം
ശമ്പള സ്കെയിൽ 2 / 3 (ഗ്രേഡ് പേ 1900 / 2000 രൂപ ) - ലോകകപ്പ് (ജൂനിയർ ./ സീനിയർ ) , ലോക ചാമ്പ്യൻഷിപ്പ് (ജൂനിയർ / സീനിയർ ) , ഏഷ്യൻ ഗെയിംസ് (സീനിയർ ) , കോമൺവെൽത് ഗെയിംസ് (സീനിയർ ) എന്നിവയിൽ ഏതെങ്കിലും ഒന്നിൽ രാജ്യത്തെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തിട്ടുണ്ടാകണം. അല്ലെങ്കിൽ കോമൺവെൽത് ഗെയിംസ്(ജൂനിയർ ./ സീനിയർ ) , ഏഷ്യൻ ഗെയിംസ് / ഏഷ്യ കപ്പ് (ജൂനിയർ / സീനിയർ ) , സാഫ് ഗെയിംസ് (സീനിയർ ) , വേൾഡ് റയിൽവേസ് ചാമ്പ്യൻഷിപ്പ് (സീനിയർ )എൻഞ്ചിവയിൽ ഒന്നിൽ മൂന്നാം സ്ഥാനം. അല്ലെങ്കിൽ ദേശീയ ചാമ്പ്യഷിപ്പിൽ (സീനിയർ /യൂത്ത് / ജൂനിയർ ) കുറഞ്ഞത് മൂന്നാം സ്ഥാനം.അല്ലെങ്കിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ മേൽനോട്ടത്തിൽ നടക്കുന്ന ദേശീയ ഗെയിംസിൽ കുറഞ്ഞത് മൂന്നാം സ്ഥാനം. അല്ലെങ്കിൽ ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ കുറഞ്ഞത് മൂന്നാം സ്ഥാനം. അല്ലെങ്കിൽ ഫെഡറേഷൻ കപ്പ് (സീനിയർ ) ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം.
പ്രായം 2019 ജനുവരി 1 നു 18 നും 25 നും ഇടയിൽ ആയിരിക്കണം.
എസ് .സി. , എസ് .ടി. വിഭാഗക്കാർ , വിമുക്തഭടർ , വനിതകൾ , അംഗപരിമിതർ , മറ്റു പിന്നോക്ക വിഭാഗക്കാർ എന്നിവർക്ക് അപേക്ഷാഫീസ് 250 രൂപയാണ്. മറ്റുള്ളവർക്ക് 500 രൂപയുമാണ്. North Western Railway Sports Association എന്ന പേരിൽ Jaipur ൽ മാറാവുന്ന ഇന്ത്യൻ പോസ്റ്റൽ ഓർഡർ / ബാങ്ക് ഡ്രാഫ്റ്റായാണ് ഫീസ് അടയ്‌ക്കേണ്ടത്.
വിശദമായ വിജ്ഞാപനവും അപേക്ഷാ ഫോമും www.rrcjaipur.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.അനുബന്ധ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സാധാരണ തപാലിലാണ് അപേക്ഷിക്കേണ്ടത്.
വിലാസം : Assistant Perosnnel Officer (Recruitment )
Railway Recruitment Cell
North Western Railway
Powerhouse Road
Opp.DRM Office
Jaipur - 302006
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 20 നു മുൻപ് അപേക്ഷ സമർപ്പിക്കുക
https://www.facebook.com/Malayalivartha