ആമസോണും ഫ്ലിപ്കാർട്ടും കാമ്പസ് റിക്രൂട്ട്മെന്റിലേക്ക്

പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളായ ആമസോണും ഫ്‌ളിപ്കാര്‍ട്ടും ക്യാമ്പസ് റിക്രൂട്മെന്റിലേക്ക് കടക്കുന്നു.പ്രതിഭകളെ തങ്ങളുടെ പക്കൽ എത്തിക്കുന്നതിനായി രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെതന്നെയാണ് ഇരു കമ്പനികളും ആശ്രയിച്ചിരിക്കുന്നത്.
ഐ.ഐ.ടികള്‍, ഐ.ഐ.എമ്മുകള്‍, എന്‍.ഐ.ടി തുടങ്ങിയ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും അവസരം ഉണ്ടായിരിക്കുക.
നൂതന സാങ്കേതികവിദ്യകളായ ബിഗ് ഡാറ്റ, മെഷീന്‍ ലേണിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (IoT) എന്നീ മേഖലകളിലേക്കാണ് ഉദ്യോഗാർത്ഥികളെ അന്വേഷിക്കുന്നത്.
നിലവിലെ സ്ഥിതി വച്ച് ഫ്‌ളിപ്കാര്‍ട്ടിനായിരിക്കും ക്യാമ്പസുകളില്‍ മുന്‍തൂക്കത്തിന് സാധ്യതയെന്നാണ് വിവിദഗ്ധരുടെ അഭിപ്രായം.വാള്‍മാര്‍ട്ട് ഫ്‌ളിപ്കാര്‍ട്ടിനെ ഏറ്റെടുത്തതോടെ ആമസോണിന്റെ കാലം കഴിഞ്ഞുവെന്ന വാദം ശക്തമാവുന്നതിനിടെയാണ് ക്യാമ്പസ് റിക്രൂട്ട്‌മെന്റിൽ ആമസോണ്‍ മത്സരത്തിനിറങ്ങുന്നത്.എന്നാല്‍ 2017 നെ അപേക്ഷിച്ച് ആമസോണില്‍ ഈ വര്‍ഷം കൂടുതല്‍ റിക്രൂട്ടമെന്റ് നടന്നിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച ഓഫറുകളും ശമ്പളവും നല്‍കി ആമസോണ്‍ ഫ്‌ളിപ്കാര്‍ട്ടിനെ ഞെട്ടിച്ചിരുന്നു.ഫ്‌ളിപ്കാര്‍ട്ട് 21 ലക്ഷം വരെ വാഗ്ദാനം ചെയ്തപ്പോള്‍ ആമസോണ്‍ മുപ്പത് ലക്ഷം വരെയാണ് വാര്‍ഷിക ശമ്പളമായി നല്‍കാന്‍ തയ്യാറായത്.
അതുകൊണ്ട് തന്നെ ക്യാമ്പസില്‍ ഒന്നുകൂടി പിടിമുറുക്കാനുള്ള ശ്രമത്തിലാണ് ഫ്‌ളിപ്കാര്‍ട്ട്.
https://www.facebook.com/Malayalivartha