സൗദി അറേബ്യയിലെ അല്‍ അബീര്‍ ആശുപത്രിയിലേക്ക് നോര്‍ക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു; ഉയർന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും

സൗദി അറേബ്യയിലെ അല്‍ അബീര്‍ ആശുപത്രിയിലേയ്ക്ക് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ തിരഞ്ഞെടുക്കുന്നതിന് നോര്‍ക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു. ഡെര്‍മെറ്റോളജി, ഒഫ്ത്താല്‍മോളജി, റേഡിയോളജി, ജനറല്‍ സര്‍ജറി, ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, ഗ്യാസ്‌ട്രോ എന്ററോളജി, യൂറോളജി, ന്യൂറോളജി, നെഫ്രോളജി എന്നിവയില്‍ യോഗ്യതയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ളവര്‍ക്ക് rmt5.norka@kerala.gov.in എന്ന വിലാസത്തിലേയ്ക്ക് ബയോഡേറ്റ അയയ്ക്കാം. അവസാന തീയതി ജൂലൈ 30. വെബ്‌സൈറ്റ് www.norkaroots.net,
ഫോണ്‍ 0471 233 33 39,
1800 425 3939
പി.എന്‍.എക്‌സ്.2905/18
അല്‍ അബീര്‍ ആശുപത്രിയിലേയ്ക്ക് ലാബ് ടെക്‌നീഷ്യന്‍മാരുടെയും റേഡിയോഗ്രാഫര്‍മാരുടെയും ഒഴിവുകളിലേക്കും നോര്‍ക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍ ലാബ് ടെക്‌നോളജിയില്‍ ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയില്‍ ഒന്നും രണ്ടുവര്‍ഷത്തെ പരിചയവുമാണ് ലാബ് ടെക്‌നീഷ്യന്‍ നിയമനത്തിമുള്ള യോഗ്യത. നാല് ഒഴിവുകളാണുളളത്. പുരുഷന്‍മാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. റേഡിയോഗ്രാഫര്‍ തസ്തികയില്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും നാല് ഒഴിവുവീതമുണ്ട്. റേഡിയോഗ്രാഫിയില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദവും സി.റ്റി/എം.ആര്‍.ഐ മേഖലയില്‍ പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
ഇരു തസ്തികകള്‍ക്കും പരമാവധി ശമ്പളം 5,000 സൗദി റിയാല്‍. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് rmt5.norka@kerala.gov.in
ഫോണ്‍ 1800 425 3939,
0471 233 33 39.
https://www.facebook.com/Malayalivartha