കേരള ഹൈക്കോടതിയിൽ ഒഴിവ്
30 JULY 2018 10:36 AM IST

മലയാളി വാര്‍ത്ത
കേരള ഹൈക്കോടതിയിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു.
റിക്രൂട്ട് നമ്പർ : 5/2018
ഈ തസ്തികയിലേക്ക് ആകെ 38 ഒഴിവുകളാണുള്ളത്.എഴുത്തുപരീക്ഷ അഭിമുഖം എന്നിവയുടെ അടിസ്ഥാനതിലാകും തിരഞ്ഞെടുപ്പ്.
യോഗ്യത : 50 ശതമാനം മാർക്കോടെ ബിരുദം അല്ലെങ്കിൽ പി.ജി.അല്ലെങ്കിൽ എൽ.എൽ.ബി., കമ്പ്യുട്ടർ പരിജ്ഞാനം,എസ്.സി.,എസ്.ടി. വിഭാഗക്കാർക്ക് മാർക്ക് ബാധകമല്ല.
02.01.1982 നും 01.01.2000 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം അപേക്ഷകർ(രണ്ട് തീയതികളും ഉൾപ്പെടെ) എസ്.സി.എസ്.ടി വിഭാഗക്കാർക്ക് 5 ഉം ഒ.ബി.സി ക്കാർക്ക് 3 ഉം വർഷത്തെ പ്രായ ഇളവ് ഉണ്ടായിരിക്കുന്നതാണ്.കേരളം ഹൈക്കോടതിയിൽ മാറ്റ് തസ്തികകളിൽ ജോലി ചെയ്യുന്നവർക്കും വിമുക്ത ഭടർക്കും ചട്ടപ്രകാരമുള്ള ഇളവ് ഉണ്ടായിരിക്കുന്നതാണ്.
പ്രതിമാസ ശമ്പളം 27800 മുതൽ 59400 വരെ.
അപേക്ഷാഫീസ് 400 രൂപ.എസ്.സി.,എസ്.ടി. വിഭാഗക്കാർ ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസ് ബാധകമല്ല.ഡെബിറ്റ്/ക്രെഡിറ്റ് അല്ലെങ്കിൽ നെറ്റ് ബാങ്കിങ് വഴി ഓണ്ലൈൻ ആയിവേണം ഫീസ് അടയ്ക്കേണ്ടത്.
ഒബ്ജക്ട്ടീവ് രീതിയിലും വിവരണാത്മക രീതിയിലുമായി ചോദ്യങ്ങൾ ഉണ്ടാകും എഴുതുപരീക്ഷയിൽ. 75 മിനിറ്റ് ദൈർഖ്യമുള്ള ഒബ്ജക്ടീവ് എഴുതുപരീക്ഷയിൽ ജനറൽ ഇംഗ്ലീഷ് (30 മാർക്ക്),ജനറൽ നോളേജ് (50 മാർക്ക്),അടിസ്ഥാന ഗണിതം (20മാർക്ക്) എന്നിങ്ങനെയായി 100 മാർക്കിന്റെ ചോദ്യങ്ങളുണ്ടാകും.കൂടാതെ തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റിവ് മാർക്കും ഉണ്ടായിരിക്കുന്നതാണ്. 30 മിനിറ്റ് ദൈർഖ്യമുള്ള വിവരണാത്മകമായ പരീക്ഷയിൽ ഉപന്യാസ രചന സംഗ്രഹം തയ്‌യാറാക്കൽ ,കത്തെഴുതാൻ എന്നിവയുണ്ടാകും. ആകെ 40 മാർക്കിന്റെ ചോദ്യങ്ങളാണ് ഈ ഘട്ടത്തിലുണ്ടാകുക. എഴുത്തു പരീക്ഷയിൽ നിശ്ചിത ശതമാനം മാർക്ക് നേടുന്നവർ അഭിമുഖത്തിന് ക്ഷണിക്കുന്നതായിരിക്കും. ഇതിലും വിജയിക്കുന്നവരെ ഉൾപ്പെടുത്തി റാങ്ക് ലിസ്റ്റ് തയാറാക്കും. തിരുവനന്തപുരം , ആലപ്പുഴ ,എറണാകുളം , ത്രിശൂർ , കോഴിക്കോട് , എന്നിവിടങ്ങൾ ആയിരിക്കും പരീക്ഷാ കേന്ദ്രങ്ങൾ.
www.hckrecruitment.nic.in എന്ന വെബ്സൈറ്റിൽ നല്കിയിട്ടിട്ടുള്ള വിജ്ഞാപനം വായിച്ചു മനസ്സിലാക്കിയ ശേഷം ഇതേ വെബ്സൈറ്റുവഴി ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. ഓൺലൈൻ അപേക്ഷയിൽ ഉദ്യോഗാര്ഥിയുടെ പാസ്പോർട്ട്സൈസ് ഫോട്ടോയും കൈയൊപ്പും അപ്‌ലോഡ് ചെയ്യണം.ഫീസ് അടയ്ക്കുന്ന സൗകര്യവും ഇതോടൊപ്പം ലഭ്യമാണ്.ഓൺലൈൻ അപേക്ഷാ നടപടികൾ പൂർത്തിയാക്കിയാൽ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്.എഴുത്തുപരീക്ഷയുടെ കാൾ ലെറ്ററുകൾ ഇതേ വെബ്സൈറ്റിൽ ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 20 ന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.