കണ്ണൂർ വിമാനതാവളത്തിൽ 37 ഒഴിവ്
30 JULY 2018 10:43 AM IST

മലയാളി വാര്‍ത്ത
കണ്ണൂർ വിമാനത്താവളത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
14 തസ്തികകളിലായി 37 ഒഴിവുകളാണുള്ളത്.ബാഗേജ് സ്ക്രീനിങ് എക്സിക്യൂട്ടീവ്, ഫയർ ക്രൂ കമാൻഡർ എന്നിവയിലാണ് കൂടുതൽ ഒഴിവുകൾ.
1.ബാഗേജ് സ്ക്രീനിങ് എക്സിക്യൂട്ടീവ്
ഈ തസ്തികയിലേക്ക് 16 ഒഴിവുകളാണുള്ളത്.
യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദവും ബി.സി.എ. സി യുടെ സ്ക്രീനർ സർട്ടിഫിക്കറ്റും.
ഉയർന്ന പ്രായപരിധി 35 വയസ്സാണ്. (വിമാനത്താവളത്തിനായി സ്ഥലം വിട്ടുനൽകിയ കുടുംബങ്ങളിൽനിന്നുള്ളവർക്ക് യോഗ്യത ,പ്രായം എന്നിവയിൽ ഇളവുകൾ ലഭിക്കും)
2.ഫയർ ക്രൂ കമാൻഡർ
ഈ തസ്തികയിലേക്ക് 6 ഒഴിവുകളാണുള്ളത്.
യോഗ്യത : പത്താം ക്ലാസ് വിജയം ,മെക്കാനിക്കൽ /ഓട്ടോമൊബൈൽ/ഫയർ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സിൽ ത്രിവത്സര ഡിപ്ലോമ, എ. ഐ.ഐ.യിൽ നിന്നുള്ള ബേസിക് ഫയർ ട്രെയിനിങ് കോഴ്‌സ് സർട്ടിഫിക്കറ്റ് ,അല്ലെങ്കിൽ റഗുലറായി നേടിയ പന്തരണ്ടാംക്ലാസ് വിജയം. എ. ഐ.ഐ.യിൽ നിന്നുള്ള ബേസിക് ഫയർ ട്രെയിനിങ് കോഴ്‌സ് സർട്ടിഫിക്കറ്റ്.എയർപോർട്ട് ഫയർ സർവീസിൽ 10 വർഷത്തെ പ്രവൃത്തിപരിചയം.
ഉയർന്നപ്രായപരിധി 62 വയസ്സ്.
ശമ്പളം : 30000 രൂപ.
3. മാനേജർ (ഫയർ)/അസിസ്റ്റന്റ് മാനേജർ (ഫയർ)
ഈ തസ്തികയിലേക്ക് മൊത്തം 3 ഒഴിവുകളാണുള്ളത്.
ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ മെക്കാനിക്കൽ/ഓട്ടോമൊബൈൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്‌സ് ത്രിവത്സര ഡിപ്ലോമ ഇൻസ്റ്റിറ്റ്യുഷൻ ഓഫ് ഫയർ എന്ജിനീയേഴ്സിന്റെ ഗിഫയറോ (ലെവൽ ത്രീ സർട്ടിഫിക്കേഷൻ)അതിനുമുകളിലോ 3-5 വർഷത്തെ പ്രവൃത്തിപരിചയം.
ഉയർന്ന പ്രായപരിധി 45 വയസ്സ് (ഉയർന്ന യോഗ്യത ഉള്ളവർക്ക് ഇളവ് ലഭിക്കുന്നതാണ്)
4.മാനേജർ (എയർസൈഡ്/ടെർമിനൽ ഓപ്പറേഷൻസ്)
ഈ തസ്തികയിലേക്ക് 2 ഒഴിവാണുള്ളത്.
യോഗ്യത : ബിരുദവും എയർപോർട്ട് രംഗത്തു 10 വർഷത്തെ പ്രവൃത്തിപരിചയം.എൽ.എം.വി സർട്ടിഫിക്കറ്റ് (മൂന്നുവർഷത്തെ പരിചയം ഉൾപ്പെടെ)
ഉയർന്ന പ്രായപരിധി 45 വയസ്സാണ്(ഉയർന്ന യോഗ്യത ഉള്ളവർക്ക് ഇളവ് ലഭിക്കുന്നതായിരിക്കും.)
ഇവ കൂടാതെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ,ജനറൽ മാനേജർ /ഡെപ്യുട്ടി ജനറൽ മാനേജർ (എയർപോർട്ട് ഓപ്പറേഷൻസ്),പ്രോജക്ട് എൻജിനീയർ (ഇലക്ട്രിക്കൽ),സീനിയർ മാനേജർ (ബിസിനസ് ഡെവലപ്മെന്റ് ആൻഡ് മാർക്കറ്റിങ്),സീനിയർ മാനേജർ (എച്.ആർ.)
,സീനിയർ മാനേജർ (ഫയർ),ഡെപ്യുട്ടി പ്രോജക്ട് എൻജിനീയർ (ഇലക്ട്രിക്കൽ),മാനേജർ(ഐ.ടി ആൻഡ് ഇലക്ട്രോണിക്‌സ്),അസിസ്റ്റന്റ് മാനേജർ (ബിസിനസ് ഡവലപ്മെന്റ് ആൻഡ് മാർക്കറ്റിങ്),അസിസ്റ്റന്റ് മാനേജർ (ഫിനാൻസ്) എന്നീ തസ്തികകളിലായി ഓരോ ഒഴിവുകളാണുള്ളത്.
ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.സ്ഥലം വിട്ടുനൽകിയ കുടുംബങ്ങൾ ഓൺലൈൻ അപേക്ഷ കൂടാതെ ലാൻഡ് അക്വിസിഷൻ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതമുള്ള ഹാർഡ് കോപ്പിയും സമർപ്പിക്കണം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 10 നു മുൻപ് ഓൺലൈനായി അപേക്ഷിക്കുക.
കൂടുതൽ വിവരങ്ങൾക്ക്:
www.kannurairport.in