ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യുട്ടിൽ അപേക്ഷിക്കാം
30 JULY 2018 11:53 AM IST

മലയാളി വാര്‍ത്ത
തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ ആൻഡ് സയൻസസ് ഇൻസ്റ്റിറ്റ്യുട്ടിലെ വിവിധ തസ്തികകളിലേക്ക് താത്കാലികനിയമനത്തിന് അഭിമുഖം നടത്തുന്നു.
1. ഡേറ്റ മാനേജർ - സ്റ്റേറ്റ് ലെവൽ :
ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്.
യോഗ്യത : കമ്മ്യുണിറ്റി മെഡിസിൻ എം.ഡി. അല്ലെങ്കിൽ പബ്ലിക് ഹെൽത്തിൽ പി.എച്ച് ഡി അല്ലെങ്കിൽ ഡെമോഗ്രഫിയിൽ പി.എച്ച്.ഡി. അഞ്ചുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം എന്നിവ അഭികാമ്യം.
പ്രായപരിധി 35 വയസ്സ്.കരാർ കാലാവധി ഒരു വര്ഷം ആയിരിക്കും. പ്രതിമാസ ശമ്പളം 50,000 രൂപ.
അഭിമുഖം : ഓഗസ്റ് 2 രാവിലെ 11 മണിക്ക്
2. ജൂനിയർ പ്രോജക്ട് കോ - ഓർഡിനേറ്റർ :
ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്.
യോഗ്യത : എം.പി.എച്ച്. അല്ലെങ്കിൽ എം.എസ്.ഡബ്‌ള്യു അല്ലെങ്കിൽ കമ്മ്യൂണിറ്റി നഴ്സിങ്ങിൽ എം.എസ്‌സി . കൂടാതെ രണ്ടുവർഷത്തെ കുറയാത്ത പ്രവൃത്തിപരിചയം എന്നിവ അനിവാര്യം.
പ്രായപരിധി 35 വയസ്സാണ് പ്രതിമാസ ശമ്പളം 40,000 രൂപയാണ്.
അഭിമുഖം : ഓഗസ്റ്റ് 2 ന് രാവിലെ 11 മണിക്ക്
3. പ്രോജക്റ്റ് കോ - ഓർഡിനേറ്റർ :
ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്.
യോഗ്യത : കമ്മ്യുണിറ്റി മെഡിസിൻ എം.ഡി. അല്ലെങ്കിൽ എം.ബി.ബി.എസിനൊപ്പം എം.പി.എച്ച്. കുറഞ്ഞത് രണ്ടുവർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
ഉയർന്ന പ്രായപരിധി 35 വയസ്സ്. ശമ്പളം 60,000 രൂപ
അഭിമുഖം : ഓഗസ്റ്റ് 2 രാവിലെ 11 മണി.
തിരുവനന്തപുരം മെഡിക്കൽ കോളേജ് വളപ്പിലെ ശ്രീ ചിത്ര മെഡിക്കൽ സെന്ററിന്റെ മിനി കോൺഫറൻസ് ഹാളിലാണ് അഭിമുഖം ഉണ്ടായിരിക്കുക. ബന്ധപ്പെട്ട രേഖകൾ സഹിതം അതാത് ദിവസം രാവിലെ 10 മണിക്ക് റിപ്പോർട്ട് ചെയ്യണം.
കൂടുതൽ വിവരങ്ങൾക്ക്
www.sctimst.ac.in
ഫോൺ : 0471- 2524437 , 2524137
ബയോ മെഡിക്കൽ വിഭാഗത്തിൽ
ശ്രീ ചിത്ര മെഡിക്കൽ സെന്ററിന്റെ തിരുവനന്തപുരം പൂജപ്പുരയിലുള്ള ബയോമെഡിക്കൽ ടെക്‌നോളജി വിഭാഗത്തിൽ പ്രോജക്ട് അസ്സിസ്റ്റണ്ടിന്റെയും പ്രോജക്റ്റ് സയന്റിസ്റ്റിന്റെയും ഒഴിവുണ്ട്
1. പ്രോജക്ട് അസിസ്റ്റൻഡ് (എൻ.ജി. )
ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്.
യോഗ്യത : മൂന്നു വർഷ എൻജിനീയറിങ് ഡിപ്ലോമ (കംപ്യുട്ടർ എൻജിനീയറിങ് / കംപ്യുട്ടർ ഹാർഡ്‌വെയർ മൈന്റനെൻസ് ) , രണ്ടുവർഷത്തെ കുറയാത്ത പ്രവൃത്തി പരിചയം.
ശമ്പളം : 18,000 രൂപ
ഉയർന്ന പ്രായ[പരിധി 35 വയസ്സ് , അഭിമുഖം : ഓഗസ്റ്റ് 3 രാവിലെ 10.30
2. പ്രോജക്ട് സയന്റിസ്റ്റ് - പ്രൊഫഷണൽ :
ഈ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്.
യോഗ്യത :ബി.ടെക്.(പോളിമർ ടെക്‌നോളജി / പോളിമർ എൻജിനീയറിങ് അല്ലെങ്കിൽ അനുബന്ധ ശാഖകൾ )
ശമ്പളം : 20,000 രൂപ , പ്രായപരിധി 35 വയസ്സ്.
അഭിമുഖം : ജൂലൈ 31 രാവിലെ 10.30
തിരുവനന്തപുരം പൂജപ്പുര സതേൽമണ്ട് പാലസിലെ ബയോമെഡിക്കൽ ടെക്‌നോളജി വിഭാഗം ഓഫീസിലാണ് അഭിമുഖം. രേഖകൾ സഹിതം അതാത് ദിവസം രാവിലെ 9 മണിക്ക് റിപ്പോർട്ട് ചെയ്യണം.