കേന്ദ്ര സർക്കാർ സ്ഥാപനമായ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ എക്സിക്യൂട്ടീവ് (സിവിൽ ,ഇലക്ട്രിക്കൽ ,സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ ,സ്റ്റേഷൻ മാസ്റ്റർ കൺട്രോളർ ) ജൂനിയർ എക്സിക്യൂട്ടീവ് (സിവിൽ ,ഇലക്ട്രിക്കൽ ,സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ)മൾട്ടി ടാസ്കിങ് സ്റ്റാഫ് (ട്രാക്ക് മാൻ , ഹെൽപ്പർ , ഗേറ്റ് മാൻ )എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.മൊത്തം 1572 ഒഴിവുകളാണുള്ളത് .ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. പരസ്യ നമ്പർ : 11 / 2018 1.എക്സിക്യൂട്ടീവ് : (സിവിൽ ,ഇലക്ട്രിക്കൽ ,സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ ,സ്റ്റേഷൻ മാസ്റ്റർ കൺട്രോളർ ) ശമ്പളം : 12600 മുതൽ 32500 രൂപ വരെ (റിവിഷന് മുൻപ് ).പ്രായപരിധി 18 നും 30 നും ഇടയിൽ ആയിരിക്കണം.പോസ്റ്റ് കോഡ് 31 : എക്സിക്യൂട്ടീവ് (സിവിൽ)ഈ തസ്തികയിലേക്ക് 82 ഒഴിവുകളാണുള്ളത് (ജനറൽ 46 എസ്.സി 8 ,എസ്.ടി. 5 , ഓ.ബി.സി. 23 )യോഗ്യത : സിവിൽ എൻജിനീയറിങ് , സിവിൽ എൻജിനീയറിങ്ങിൽ (ട്രാസ്പോർട്ടേഷൻ /കൺസ്ട്രക്ഷൻ ടെക്‌നോളജി / പബ്ലിക് ഹെൽത്ത് / വാട്ടർ റിസോഴ്‌സസ് ) 60 ശതമാനം മാർക്കോടെ 3 വർഷ ഡിപ്ലോമ.പോസ്റ്റ് കോഡ് 32 : എക്സിക്യൂട്ടീവ് (ഇലക്ട്രിക്കൽ )ഈ തസ്തികയിലേക്ക് 39 ഒഴിവുകളാണുള്ളത് (ജനറൽ 18 , എസ്.സി. 7 , എസ്.ടി.3 , ഒബിസി 11 )യോഗ്യത : ഇലക്ട്രിക്കൽ /ഇലക്ട്രോണിക്സ് / പവർ സപ്ലൈ / ഇൻസ്ട്രുമെന്റ് ആൻഡ് കൺട്രോൾ / ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ് / ഇലക്ട്രോണിക് ഇൻസ്ട്രുമെന്റഷന് / അപ്ലൈഡ് ഇലക്ട്രോണിക്സ് / ഡിജിറ്റൽ ഇലക്ട്രോണിക്സ് / പവർ ഇലക്ട്രോണിക്സിൽ 60 ശതമാനം മാർക്കോടെ 3 വർഷ ഡിപ്ലോമ. പോസ്റ്റ് കോഡ് 33 : എക്സിക്യൂട്ടീവ്(സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ )ഈ തസ്തികയിലേക്ക് 97 ഒഴിവുകളാണുള്ളത് (ജനറൽ 48 , എസ്.സി. 16 , എസ്.ടി.8 , ഒബിസി 25 )യോഗ്യത : ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / മൈക്രോപ്രോസസ്സർ / ടി.വി. എൻജിനീയറിങ് / ഫൈബർ ഒപ്റ്റിക് കമ്മ്യൂണിക്കേഷൻ / ടെലികമ്യൂണിക്കേഷൻ ,കമ്മ്യൂണിക്കേഷൻ , സൗണ്ട് ആൻഡ് ടി.വി എൻജിനീയറിങ് / ഇൻഡസ്ട്രിയൽ കണ്ട്രോൾ / ഇലക്ട്രോണിക്സ് ഇൻസ്ട്രുമെന്റഷൻ / ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ് / അപ്ലൈഡ് ഇലക്ട്രോണിക്സ് / ഡിജിറ്റൽ ഇലക്ട്രോണിക്സ് / പവർ ഇലക്ട്രോണിക്സ് / ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്‌നോളജി / കംപ്യുട്ടർ അപ്ലിക്കേഷൻ / കംപ്യുട്ടർ എൻജിനീയറിങ് / കംപ്യുട്ടർ സയൻസ് / കംപ്യുട്ടർ ടെക്‌നോളജിയിൽ 60 ശതമാനം മാർക്കോടെ മൂന്നുവര്ഷ ഡിപ്ലോമ.പോസ്റ്റ് കോഡ് 34 : എക്സിക്യൂട്ടീവ് / ഓപ്പറേറ്റിങ് (സ്റ്റേഷൻ മാസ്റ്റർ കൺട്രോൾ)ഈ തസ്തികയിലേക്ക് 109 ഒഴിവുകളാണുള്ളത് (ജനറൽ 53 , എസ്.സി. 18 , എസ്.ടി 9 , ഒബിസി 29 )യോഗ്യത : 60 ശതമാനം മാർക്കോടെ ബിരുദം.2. ജൂനിയർ എക്സിക്യൂട്ടീവ് (സിവിൽ ,ഇലക്ട്രിക്കൽ ,സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ)ശമ്പളം : 10000 രൂപ മുതൽ 25000 രൂപ വരെ (റിവിഷന് മുൻപ്) . പ്രായം 18 നും 30 നും ഇടയിൽ.പോസ്റ്റ് കോഡ് 41 : ജൂനിയർ എക്സിക്യൂട്ടീവ് ( ഗ്രേഡ്III) / സിവിൽ (ആർട്ടിസാൻ)ഈ തസ്തികയിലേക്ക് 239 ഒഴിവുകളാണുള്ളത് (ജനറൽ 120 , എസ്.സി.36 , എസ്.ടി 18 , ഒബിസി 65 )യോഗ്യത : 60 ശതമാനം മാർക്കോടെ എസ്.എസ്.എൽ.സി. ,വെൽഡർ / ബ്ലാക് സ്മിത്ത് / ഫിറ്റർ / മെക്കാനിക് മോട്ടോർ വെഹിക്കിൾ / മോട്ടോർ ഡ്രൈവർ കം മെക്കാനിക്കൽ ട്രേഡിൽ 60 ശതമാനം മാർക്കോടെ ഐ.ടി.ഐ. പോസ്റ്റ് കോഡ് 42 : ജൂനിയർ എക്സിക്യൂട്ടീവ് (ഗ്രേഡ് III ) / ഇലക്ട്രിക്കൽ ഈ തസ്തികയിലേക്ക്68 ഒഴിവുകളാണുള്ളത് (ജനറൽ 34 , എസ്.സി.10 , എസ്.ടി 5 , ഒബിസി 19 )യോഗ്യത : 60 ശതമാനം മാർക്കോടെ എസ്.എസ്.എൽ.സി. , ഇലക്ട്രിക്കൽ / ഇലക്ട്രീഷ്യൻ / വയർമാൻ / ഇലക്രോണിക്‌സിൽ 60 ശതമാനം മാർക്കോടെ രണ്ട് വർഷത്തെ ഐ.ടി.ഐ. പോസ്റ്റ് കോഡ് 43 : ജൂനിയർ എക്സിക്യൂട്ടീവ് (ഗ്രേഡ് III ) / സിഗ്നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ ഈ തസ്തികയിലേക്ക് 42 ഒഴിവുകളാണുള്ളത് (ജനറൽ 22 , എസ്.സി.6 , എസ്.ടി 3 , ഒബിസി 11 )യോഗ്യത : 60 ശതമാനം മാർക്കോടെ എസ്.എസ്.എൽ.സി. , ഇലക്ട്രോണിക്സ് / കമ്മ്യൂണിക്കേഷൻ / ഇൻഫർമേഷൻ ടെക്‌നോളജി / ടി.വി. ആൻഡ് റേഡിയോ / ഇലക്ട്രോണിക്സ് ഇൻസ്ട്രുമെന്റഷൻ / ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ് / അപ്ലൈഡ് ഇലക്ട്രോണിക് / ഡിജിറ്റൽ ഇലക്ട്രോണിക്സ് / പവർ ഇലക്ട്രോണിക്സ് / കംപ്യുട്ടർ / കംപ്യുട്ടർ നെറ്റ്‌വർക്കിങ് / ഡേറ്റ നെറ്റ് വർക്കിങ്ങിൽ 60 ശതമാനം മാർക്കോടെ ഐ.ടി.ഐ.3. മൾട്ടി ടാസ്കിങ് സ്റ്റാഫ് (ട്രാക്ക് മാൻ , ഹെൽപ്പർ , ഗേറ്റ് മാൻ )ശമ്പളം 6000 മുതൽ 12000 വരെ . പ്രായപടിതി 18 നും 33 നും ഇടയിൽ.പോസ്റ്റ് കോഡ് 51 : മൾട്ടി ടാസ്ക്കിങ് സ്റ്റാഫ് (ഗ്രേഡ് IV) /സിവിൽ (ട്രാക്മാൻ)ഈ തസ്തികയിലേക്ക് 451 ഒഴിവുകളാണുള്ളത് (ജനറൽ 227, എസ്.സി.68 , എസ്.ടി 34 , ഒബിസി 122 )പോസ്റ്റ് കോഡ് 52 : മൾട്ടി ടാസ്ക്കിങ് സ്റ്റാഫ് (ഗ്രേഡ് IV) / ഇലക്ട്രീഷ്യൻ ( ഹെൽപ്പർ )ഈ തസ്തികയിലേക്ക് 37 ഒഴിവുകളാണുള്ളത് (ജനറൽ 19 , എസ്.സി.5 , എസ്.ടി 3 , ഒബിസി 10 )പോസ്റ്റ് കോഡ് 53 : മൾട്ടി ടാസ്ക്കിങ് സ്റ്റാഫ് (ഗ്രേഡ് IV) / ഓപ്പറേറ്റിങ് ഈ തസ്തികയിലേക്ക് 402 ഒഴിവുകളാണുള്ളത് (ജനറൽ 201, എസ്.സി.62 , എസ്.ടി 32 , ഒബിസി 107 )യോഗ്യത :( പോസ്റ്റ് കോഡ് 51 ,52 ,53 ,54 ) എസ്.എസ്.എൽ.സി. 60 ശതമാനം മാർക്കോടെ ഒരു വർഷത്തെ ഐ.ടി.ഐ. സംവരണ വിഭാഗക്കാർക്ക് എല്ലാ തസ്തികകളിലും നിയമാനുസൃത സംവരണം ഉണ്ടായിരിക്കുന്നതാണ്.കംപ്യുട്ടർ അധിഷ്ഠിത പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ് ഉണ്ടായിരിക്കുക. സ്റ്റേഷൻ മാസ്റ്റർ കൺട്രോളർ തസ്തികയിൽ കംപ്യുട്ടർ അധിഷ്ഠിത ടെസ്റ്റിൽ നയിക്കുന്നവർക്ക് സൈക്കോ ടെസ്റ്റും ഉണ്ടാകും. മൾട്ടി ടാസ്ക്കിങ് സ്റ്റാഫ് തസ്തികയിൽ കംപ്യുട്ടർ അധിഷ്ഠിത പരീക്ഷയിൽ വിജയിക്കുന്നവർക്ക് ഫിസിക്സിൽ എഫിഷ്യന്സി ടെസ്റ്റ് ഉണ്ടാകും. ഒക്ടോബർ 1 മുതൽ 5 വരെയായിരിക്കും കംപ്യുട്ടർ അധിഷ്ഠിത പരീക്ഷ. കേരളത്തിൽ പരീക്ഷാ കേന്ദ്രമില്ല ചെന്നൈ , ബെംഗളൂരു എന്നിവയാണ് കേരളത്തിന് സമീപമുള്ള പരീക്ഷാ കേന്ദ്രങ്ങൾ. പരീക്ഷയുടെ സിലബസ് വെബ്സൈറ്റിൽ ലഭിക്കുന്നതായിരിക്കും. എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് 900 രൂപയും ജൂനിയർ എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് 700 രൂപയും മൾട്ടി ടാസ്കിങ് തസ്തികയിൽ 500 രൂപയും ആണ് ഫീസ്.അപേക്ഷാ ഫേസ് ഓൺലൈനായി അടയ്‌ക്കേണ്ടതാണ്.ഇതിനുള്ള നിർദേശങ്ങൾ www.dfccil.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും എസ്.സി. , എസ.ടി. അംഗപരിമിതർ (PH) ,വിമുക്തഭടർ എന്നിവർക്ക് ഫീസ് ഉണ്ടായിരിക്കുന്നതല്ല.www.dfccil.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം.ഓൺലൈനിൽ നൽകിയിരിക്കുന്ന വിജ്ഞാപനം വായിച്ച് മനസ്സിലാക്കിയശേഷം അതിലെ നിർദ്ദേശങ്ങൾക്കനുസരിച് അപേക്ഷ സമർപ്പിക്കുക.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 31 നു മുൻപ് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.