ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനിൽ AAO ആകാൻ അവസരം

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനിൽ AAO ആകാൻ അവസരം. 700 ഒഴിവുകൾ
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ 700 AAO പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അംഗീകൃത സർവകലാശാലാ ബിരുദമാണ് യോഗ്യത. 21 നും 30 നും ഇടക്ക് പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 38000 /രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കുന്നതാണ്.
താൽപ്പര്യമുള്ളവർ ഓഗസ്റ്റ് 15 നു മുൻപ് അപേക്ഷ അയക്കേണ്ടതാണ്.
ഓഗസ്റ്റ് 27 ,28 തീയ്യതികളിലായിരിക്കുംപരീക്ഷ. റിസൾട്ട് നവമ്പർ/ ഡിസംബറിൽ പ്രതീക്ഷിക്കാവുന്നതാണ്
ഓൺലൈൻ ആയാണ് അപേക്ഷ അയക്കേണ്ടത് . അപേക്ഷാ ഫോമും അനുബന്ധ വിവരങ്ങളും www.licindia.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷക്കുള്ള അഡ്മിറ്റ് കാർഡ് ഒക്ടോബർ ആദ്യ ആഴ്ച ലഭിക്കും. ജനറൽ /ഒബിസി ക്കാർക്ക്
600 രൂപയും എസ് സി എസ് ടി ക്കാർക്ക് 100 രൂപയുമാണ് അപേക്ഷാഫീസ്
https://www.facebook.com/Malayalivartha