എൻ.ജി.ഒ കൾക്ക് അവസരം

സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡ് സാമൂഹ്യനീതി ഡയറക്ടറേറ്റിന്‍റെ സാമ്പത്തിക സഹായത്തോടുകൂടി ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കായി എച്ച്.ഐ.വി സീറോ സര്‍വയലന്‍സ് സെന്‍റര്‍ തിരുവനന്തപുരം ജില്ലയില്‍ ആരംഭിക്കുന്നതിന് ട്രാന്‍സ്‌ജെന്‍ഡര്‍ സെക്ഷ്വല്‍ ഹെല്‍ത്ത് ഇന്‍റര്‍വെന്‍ഷന്‍ പ്രോജക്ടില്‍ പരിചയസമ്ബന്നരായ, ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ.കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
താത്പര്യമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
അപേക്ഷകര്‍ നിലവില്‍ നടപ്പിലാക്കികൊണ്ടിരിക്കുന്ന പ്രോജക്ടിനെ സംബന്ധിച്ച വിശദ റിപ്പോര്‍ട്ടും സര്‍ട്ടിഫിക്കറ്റും സഹിതം 10നകം സെക്രട്ടറി, കേരള സംസ്ഥാന സാമൂഹ്യക്ഷേമബോര്‍ഡ്, റ്റി.സി. നമ്പർ 17/1352-1, അഞ്ജന, കേശവപുരം റോഡ്, റോട്ടറി ജംഗ്ഷന്‍, പൂജപ്പുര പി.ഒ., തിരുവനന്തപുരം 695 012 എന്ന വിലാസത്തില്‍ അപേക്ഷിക്കേണ്ടതാണ്
. ഫോണ്‍ : 0471 2352258.
https://www.facebook.com/Malayalivartha