43 തസ്തികകളില്‍ പി.എസ്.സി. അപേക്ഷ ക്ഷണിച്ചിരിക്കുന്നു

വാട്ടര്‍ അതോറിറ്റിയില്‍ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ്, ഫോം മാറ്റിങ്സില്‍ അക്കൗണ്ടന്റ്, ഹാര്‍ബര്‍ എന്‍ജിനീയറിങ്ങില്‍ ഡ്രാഫ്റ്റ്‌സ്മാന്‍,ഹോമിയോപ്പതി ഫാര്‍മസിസ്റ്റ് ,ഡെയറി എക്സ്റ്റൻഷൻ ഓഫീസർ എന്നിങ്ങനെ 43 തസ്തികകളിലേക്ക് പി.എസ.സി. അപേക്ഷ ക്ഷണിച്ചിരിക്കുന്നു..10 തസ്തികകളില്‍ ജനറല്‍ റിക്രൂട്ട്മെന്റാണ് ഉണ്ടാകുക മറ്റ് തസ്തികകളില്‍ സ്‌പെഷ്യല്‍ റിക്രൂട്ട്മെന്റും.
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വഡബ്‌സൈറ്റ് ആയ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ 'പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID ഉം password ഉപയോഗിച്ച ലോഗിൻ ചെയ്തശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോളും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന notification link ലെ 'Apply Now' ൽ മാത്രം ക്ലിക് ചെയ്യേണ്ടതാണ്.കമ്മീഷന് മുൻപാകെ ഒരിക്കൽ സമർപ്പിച്ചിട്ടുള്ള അപേക്ഷ സോപാധികമായി സ്വീകരിക്കപ്പെടുന്നതാണ്. അതിനുശേഷം അപേക്ഷയിൽ മാറ്റം വരുത്താനോ ഒഴിവാക്കാനോ സാധിക്കുന്നതല്ല. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതവസരത്തിലായാലും സമർപ്പിക്കപ്പെട്ട അപേക്ഷകൾ വിജ്ഞാപന വ്യവസ്ഥയ്ക്ക് വിരുദ്ധമായി കാണുന്നപക്ഷം നിരുപാധികമായി നിരസിക്കുന്നതാണ്. വിദ്യാഭ്യാസ യോഗ്യത ,പരിചയം , ജാതി ,വയസ്സ് മുതലായവ തെളിയിക്കുന്നത്തിനുള്ള പ്രമാണങ്ങളുടെ പകർപ്പുകൾ കമ്മീഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതിയാകും.
ജനറല്‍ റിക്രൂട്ട്‌മെന്റ് സംസ്ഥാനതലം
1. സ്‌പെഷ്യലിസ്റ്റ് (സോയില്‍ സയന്‍സ്/ സോയില്‍ കണ്‍സര്‍വേഷന്‍)
2. ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (ഡ്രാഫ്റ്റ്‌സ്മാന്‍-സിവിൽ)
3. കമ്പനി സെക്രട്ടറി കം ഫിനാന്‍സ് മാനേജര്‍.
4. ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ്-2 (സിവില്‍)/ ഓവര്‍സിയര്‍ ഗ്രേഡ്-2 (സിവില്‍)
5. ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ്
6. ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ്-3 (സിവില്‍)/ ഓവര്‍സിയര്‍ ഗ്രേഡ്-3 (സിവില്‍)/ ട്രേസര്‍
7. ക്ലേ വര്‍ക്കര്‍
8. ടെക്‌നിക്കല്‍ അസിസ്റ്റന്റ്
9. അക്കൗണ്ടന്റ് ഗ്രേഡ്-2
10. ഫാര്‍മസിസ്റ്റ് ഗ്രേഡ്-2
സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് സംസ്ഥാനതലം
1. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) കെമിസ്ട്രി, ഫിസിക്‌സ്
2. ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (വിവിധ ട്രേഡുകള്‍)
3. എന്‍ജിനീയറിങ് അസിസ്റ്റന്റ് ഗ്രേഡ്-2
4. എന്‍.സി.എ. ഒഴിവുകളിലേക്ക് സംവരണ സമുദായക്കാര്‍ക്ക് നേരിട്ടുള്ള നിയമനം (സംസ്ഥാനതലം)
5. ലക്ചറര്‍ ഇന്‍ ഉറുദു
6. ഡെയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍
7. അസിസ്റ്റന്റ് ജയിലര്‍ ഗ്രേഡ്-1, സൂപ്രണ്ട്, സൂപ്പര്‍ വൈസര്‍, ആര്‍മറര്‍,ലക്ചറര്‍, ട്രെയിനിങ് ഓഫീസര്‍, സ്റ്റോര്‍
കീപ്പര്‍
8. ഡെന്റല്‍ ഹൈജീനിസ്റ്റ് ഗ്രേഡ്-2
9. റിഹാബിലിറ്റേഷന്‍ ടെക്‌നീഷ്യന്‍ ഗ്രേഡ്-2
10. മേറ്റ് (മൈന്‍സ്)
11 .മാര്‍ക്കറ്റിങ് ഓര്‍ഗനൈസര്‍
12. സെക്യുരിറ്റി ഗാര്‍ഡ്
13. എന്‍.സി.എ. ഒഴിവുകളിലേക്ക് സംവരണ സമുദായങ്ങള്‍ക്ക് നേരിട്ടുള്ള നിയമനം (ജില്ലാതലം)
14. ഫാര്‍മസിസ്റ്റ് ഗ്രേഡ്-2, ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍
15. ഫാര്‍മസിസ്റ്റ് ഗ്രേഡ്-2 (ഹോമിയോ)
16. പാര്‍ട്ട്‌ടൈം ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (ഉറുദു)
https://www.facebook.com/Malayalivartha